കരുനാ​ഗപ്പള്ളിക്കാർ പൊളിയാണ് : സംശയം ഉണ്ടേ ഈ വീഡിയോ കണ്ട് നോക്ക്

0
124

കേരളത്തിന്റെ മതസൗഹാര്‍ദം ഊട്ടിയുറപ്പിക്കുന്ന ഒരു കാഴ്ച ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. വെറ്റമുക്ക് മസ്ജിദ് തഖ്‌വയില്‍ നോമ്പ് തുറക്കുന്ന ബാങ്ക് വിളി സമയത്താണ് വെറ്റമുക്ക് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ സപ്താഹത്തോടനുബന്ധിച്ചുള്ള ഘോഷയാത്ര കടന്നു വന്നത്.

ഈ സമയത്ത് പള്ളിയില്‍ നിന്ന് ബാങ്ക് വിളി കേട്ടപ്പോള്‍ അമ്മമാരും കുട്ടികളുമടക്കമുള്ളവര്‍ വാദ്യമേളങ്ങളും മറ്റും നിശ്ചലമാക്കി നടക്കുകയായിരുന്നു.ചിലര്‍ പള്ളിയെ നോക്കി തൊഴുകയും ചെയ്തു. എല്ലാവരുടെയും ഹൃദയം കവരുന്ന ഈ കാഴ്ചക്ക് സോഷ്യല്‍ മീഡിയയും കയ്യടിക്കുകയാണ്