നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ പീഡന പരാതിയുമായി കോഴിക്കോട് സ്വദേശിയായ യുവനടി . സിനിമയിൽ കൂടുതൽ അവസരങ്ങൾ വാഗദാനം നൽകി വിജയ് ബാബുവിന്റെ പനമ്പള്ളി നഗറിലെ ഫ്‌ളാറ്റില്‍ വെച്ച് നിരവധി തവണ ബലാത്സംഗം ചെയ്‌തു എന്നാണ് യുവനടിയുടെ പരാതി .പീഡനം ദേഹോപദ്രവനം എന്നിങ്ങനെയുള്ള പരാതിയാണ് യുവതി തേവര പോലീസ് സ്റ്റേഷനിൽ നൽകിയിരിക്കുന്നത്. പരാതിയില്‍ എറണാകുളം സൗത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട് .എന്നാൽ വിജയ്ബാബുവിനെ കണ്ടെത്താൻ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല .
ഈ മാസം 22 നാണ് യുവതി വിജയ് ബാബുവിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. എന്നാൽ പരാതി ലഭിച്ച് നാല് ദിവസം പിന്നിട്ടിട്ടും വിജയ് ബാബുവിനെ ചോദ്യം ചെയ്യാൻ പോയിട്ട് കണ്ടെത്താൻ പോലും പൊലീസിന് സാധിച്ചിട്ടില്ല. ബലാത്സംഗം, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് വിജയ് ബാബുവിനെതിരെ കേസെടുത്തിരിക്കുന്നത്.കോഴിക്കോട് സ്വദേശിയായ യുവനടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വിജയ്ബാബുവിനെതിരെ പോലീസ് കേസ് എടുത്തിരിക്കുന്നത് . കേസെടുത്തതിനു പിന്നാലെ വിജയ് ബാബു ഒളിവിൽ പോയിരിക്കുകയാണ് എന്നാണ് പൊലീസ് പറയുന്നത് .
കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ പോലീസ് വിജയ് ബാബുവുമായി ഫോണിൽ ബദ്ധപ്പെട്ടിരുന്നു .തുടർന്ന് നടൻ ഗോവയിൽ ഉണ്ട് എന്ന സൂചനയും പൊലീസിന് ലഭിച്ചിരുന്നു .എന്നാൽ കേരള പോലീസ് ഗോവയിൽ പോയി അന്വേഷിച്ചെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. പിന്നീട് പ്രതിയുമായി ബന്ധപ്പെടാൻ പോലീസിന് സാധിച്ചിട്ടുമില്ല.വിജയ് ബാബുവിനെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട് .വിജയ്ഡി ബാബു മുംബൈയിലാണ് ഇപ്പോൾ ഒളിവിൽ കഴിയുന്നത് എന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട് എന്നാണ് സൂചന .ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും പോലീസ് ഇനി അന്വേഷണം നടത്തുക ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെയുള്ളവയുടെ സഹായത്താലാണ് പൊലീസിന്‍റെ അന്വേഷണം നടക്കുന്നത്.എന്തായാലും ഉടൻ തന്നെ ഒളിവിൽ കഴിയുന്ന വിജയ് ബാബുവിനെ കേരള പോലീസ് കണ്ടെത്തുമെന്നാണ് വിവരം.
അതേസമയം തന്നെ ഒളിവിൽ കഴിയുന്ന വിജയ്ബാബു സംഭവത്തിൽ പ്രതികരണവുമായും രംഗത്തെത്തിയിരുന്നു .ഫേസ് ബുക്ക് ലൈവിലൂടെയായിരുന്നു പ്രതികരണം .കൂടാതെ ഇരയുടെ പേരും ലൈവിൽ വിജയ് ബാബു പരസ്യമാക്കിയിരുന്നു . കേസിലെ ഇര താനാണെന്നും കേസ് നേരിടുമെന്നും വിജയ് ബാബു ലൈവിൽ പറഞ്ഞു. പെണ്‍കുട്ടിയുടെ പേര് പറഞ്ഞാലുണ്ടാകുന്ന കേസ് താന്‍ നേരിട്ടോളാം എന്ന് പറഞ്ഞാണ് അദ്ദേഹം ലൈവില്‍ എത്തിയത്.തന്നെ അപകീര്‍ത്തിപ്പെടുത്തിയതിന് കേസ് നല്‍കുമെന്നും വിജയ് ബാബു ലൈവില്‍ പറഞ്ഞു.കൂടാതെ പെൺകുട്ടി തനിക്കയച്ച പല മെസ്സെജുകളും സ്ക്രീൻ ഷോട്ടുകളും തന്റെ പക്കലുണ്ട് ഇതൊക്കെ പരസ്യമാക്കാൻ താൻ തയാറാണെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട് .