റംലത്തിന്റെ വേദനകണ്ട് ചേർത്ത്പിടിച്ച മുത്തപ്പൻ: വിമർശകരോട് പറയാനുള്ളത്

0
147

വിവേചനങ്ങളുടേയും വേർ തിരിവുകലുടേയും ലോകത്ത് ചേർത്ത് പിടിക്കലിന്റെ അനു​ഗ്രഹവുമായി എത്തിയ മുത്തപ്പൻ ഈ യിടെ വെെറലായി. അത് യഥാർത്ഥ്യത്തിൽ സഹോദര്യത്തിന്റെ സന്ദേശം തന്നെയായിരുന്നു. ഈ മുത്തപ്പനേയും മുത്തപ്പൻ അനു​ഗ്രഹിച്ച റംലത്തിനേയും വളരെ വേ​ഗം കേരളക്കര ഏറ്റെടുത്തു.

ചെറുവത്തൂർ പടന്ന കടപ്പുറത്തെ ബാലകൃഷ്ണന്റെ വീട്ടിൽ കെട്ടിയ തെയ്യമാണ് വെെറലായത്. മുത്തപ്പൻ തെയ്യക്കോലം കെട്ടിയത് സനിൽ പെരുവണ്ണാനാണ്. മുത്തപ്പൻ തന്നോട് സംസാരിക്കുന്ന വീഡിയോ വൈറലായതോടെ വിമർശനമാണ് കൂടുതൽ ഉണ്ടായതെന്ന് റംലത്ത്. പലരും സഹായവുമായും വരുന്നുണ്ടെന്നും റംലത്ത് പറഞ്ഞു. വീട്ടിലെ പ്രശ്‌നങ്ങളും സാമ്പത്തിക ബാധ്യതയുമെല്ലാം മനസിൽ പേറിയാണ് റംലത്ത് മുത്തപ്പന്റെ അടുത്തെത്തുന്നത്.

മുത്തപ്പന് കൊടുക്കാനായി 20 രൂപയും റംലത്ത് കൈപ്പിടിയിൽ കരുതിയിട്ടുണ്ടായിരുന്നു. എന്നാൽ അവിടെയുണ്ടായിരുന്നവരിൽ താൻ മാത്രമേ മുസ്‌ലിം ആയിട്ടുള്ളൂവെന്ന ബോധം തന്നെ പിന്നിലേക്ക് മാറ്റി നിർത്താൻ പ്രേരിപ്പിച്ചെന്ന് റംലത്ത് വീഡിയോയിൽ പറയുന്നുണ്ട്.അപ്പോഴാണ് ജാതി കൊണ്ടും മതം കൊണ്ടും വേറെയാണോയെന്ന് മുത്തപ്പൻ ചോദിക്കുന്നതും റംലത്തിനെ ചേർത്ത് പിടിക്കുന്നതും.

രണ്ട് വർഷം മുമ്പ് റംലത്തിന്റെ ഭർത്താവ് അബ്ദുൾ കരീമിന് ജോലി നഷ്ടമായി. മുംബൈയിലെ ഹോട്ടൽ തൊഴിലാളിയായിരുന്നുന കരിം. ഇവർക്ക് ഒരു ആൺകുട്ടിയും രണ്ട് പെൺമക്കളുമാണ്. ഭർത്താവിന്റെ ജോലി നഷ്ടപ്പെട്ടതോടെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് കുടുംബം എത്തിപ്പെട്ടത്. ഈ സങ്കടമെല്ലാം ഉള്ളിൽ പേറിയാണ് റംലത്ത് മുത്തപ്പനെ കാണാൻ പോകുന്നത്. ചിലർ മുത്തപ്പനെ കാണാൻ പോയതിന് എന്നെ വിമർശിക്കുന്നുണ്ട്. അതൊന്നും ഞാൻ കാര്യമാക്കുന്നില്ല,’ റംലത്ത് കൂട്ടിച്ചേർത്തു.