തലസ്ഥാനത്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പങ്കെടുത്ത ചടങ്ങിൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന ആരോപണത്തിൽ അന്വേഷണം.
സംസ്ഥാന – കേന്ദ്ര ഇൻ്റലിജൻസ് വിഭാഗം അന്വേഷണം ആരംഭിച്ചതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ തിരുവനന്തപുരം സന്ദർശനത്തിൽ വൻ സുരക്ഷാ വീഴ്ചയാണ് ഉണ്ടായത് .
രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിലേക്ക് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെ വാഹനം കേറിയതാണ് .സുരക്ഷാ വീഴ്ചയ്ക്കിടെയാക്കിയത്. വിമാനത്താവളത്തിൽ നിന്ന് പൂജപ്പുരയിലേക്കുള്ള യാത്രയ്ക്കിടെയാണ് മേയറുടെ ഔദ്യോഗിക വാഹനവ്യൂഹം രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് കയറിയത്. ഇത് പിഴവാണെന്നാണ് രഹസ്യാന്വേഷണ വിഭാഗങ്ങൾ കരുതുന്നത്.
തുമ്പ സെൻസേവിയർ കല്ലജ് മുതൽ ജനറൽ ആശുപത്രിവരെയുള്ള ഭാഗത്താണ് രാഷ്ട്രപതിയൂടെ വാഹനവ്യൂഹത്തിലേക്ക് മേയരുടെവാഹനം കയറ്റാൻ ശ്രമിച്ചത് .ജനറൽ ആശുപത്രിക്കടുത്തെത്തിയപ്പോൾ എട്ടാമത്തെ വാഹനത്തിന് ഇടയിലേക്ക് മേയറുടെ കാർ കയറ്റുകയായിരുന്നു .ഇതോടെ പുറകിലുണ്ടായിരുന്ന വാവഹണങ്ങൾ പെട്ടന്ന് നിർത്താണ്ടതായി വന്നു .ആകെ 14 വാഹനങ്ങളാണ് രാഷ്ട്രപതിക്ക് അകമ്പടി പോകുന്നത്. ഇതിലൊന്നിലാണ് മുഖ്യമന്ത്രി പിണറായി വിജയനടക്കം ഉണ്ടായിരുന്നത്.മേയറുടെ വാഹനം ഇടക്ക് കയറിയതോടെ വാഹനങ്ങൾ പെട്ടന്ന് ബ്രെക്ക് ഇട്ട് നിർത്തേണ്ടതായി വന്നു .
കേന്ദ്രത്തിന്റെ പ്രോട്ടോകോൾ പ്രകാരം രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിൽ എത്ര വലിയ വി ഐ പി ആയാലും മറ്റൊരു വാഹനം കയറാൻ അനുവദിക്കരുത് എന്നാണ് . എന്നാൽ ഈകാര്യങ്ങളൊന്നും മേയർ ആര്യയ്ക്ക് അറിയില്ലായിരുന്നു എന്നതാണ് സത്യം .കൂടാതെ പ്രോട്ടോകോൾ ലങ്കനം നടന്നിട്ടുണ്ടോ എന്നറിയില്ല എന്നാണ് രാഷ്ട്രപതിക്കൊപ്പം ചടങ്ങിൽ പങ്കെടുക്കാൻ തനിക്കും എത്തണം അതുകൊണ്ടാണ് ഇങ്ങനൊരു ശ്രമം നടന്നതെന്നും പറയുന്നു . സംഭവത്തിൽ മേയറുടെ പ്രതികരണം.എന്തായാലും ഇതൊക്കെ കൊണ്ടുതന്നെ സർക്കാർ ആകെ പുലിവാല് പിടിച്ച അവസ്ഥയിലാണ് ഇപ്പോൾ .
കൂടാതെ ഉദ്ഘാടന ചടങ്ങ് നടക്കുന്ന വേദിയിൽ പ്രഥമ വനിതയ്ക്ക് ഇരിപ്പിടം തയ്യാറാക്കിയത് പ്രോട്ടോക്കോൾ ലംഘനമാണ്. ചടങ്ങിൽ പങ്കെടുക്കേണ്ടവരുടെ പട്ടികയിൽ പ്രഥമ വനിതയെ ഉൾപ്പെടുത്തിയിരുന്നില്ല. ചടങ്ങിന് മിനിറ്റുകൾക്ക് മുൻപ് ഈ ഇരിപ്പിടം എടുത്തുമാറ്റുകയായിരുന്നു.രാഷ്ട്രപതിക്കായി ഒരുക്കിയ ശുചിമുറിയിൽ വെള്ളം ലഭിച്ചില്ലെന്ന ആരോപണവുമുണ്ട്. പൂജപ്പുരിയിലെ ഉദ്ഘാടന വേദിയോട് ചേര്‍ന്ന് രാഷ്ട്രപതിക്കായി ഒരുക്കിയ വിശ്രമമുറിയിലെ ശുചിമുറിയില്‍ ഉപയോഗിക്കാൻ വെള്ളമുണ്ടായിരുന്നില്ല. ഇതോടെ 15 മിനിറ്റ് രാഷ്ട്രപതിക്ക് കാത്തുനിൽക്കെണ്ടി വന്നു. തുടർന്ന് പുറത്ത് നിന്നും വെള്ളം എത്തിക്കുകയായിരുന്നു.
ഈ വാർത്തയും കേരളത്തിന് മുഴുവനും നാണക്കേടുണ്ടാക്കുന്നതാണ് ഈ വാർത്ത . പൂജപ്പുരയിൽ നടന്ന വിദ്യാഭ്യാസ വിചക്ഷണൻ പി എൻ പണിക്കരുടെ വെങ്കല പ്രതിമ അനാച്ഛാദന ചടങ്ങിൽ പങ്കെടുക്കാനാണ് രാഷ്ട്രപതി തലസ്ഥാനത്ത് എത്തിയത്.രണ്ട് ദിവസത്തെ തിരുവനന്തപുരം സന്ദർശനത്തിനിത്യ പ്രധാനമന്ത്രി പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി വെള്ളിയാഴ്ച രാവിലെ ഡൽഹിയിലേക്ക് മടങ്ങുകയായിരുന്നു .