വീർ രജിനികാന്തിന് കാതുകുത്ത് ;  വീഡിയോ വൈറൽ 

0
14

നടൻ രജനികാന്തിന് രണ്ട് പെണ്‍മക്കളാണുള്ളത്. രജനികാന്തിന്റെ രണ്ടാമത്തെ മകള്‍ സൗന്ദര്യയുടെ ആദ്യ വിവാഹവും വിവാഹ മോചനത്തില്‍ കലാശിച്ചിരുന്നു. പിന്നീട് രണ്ടായിരത്തി പത്തൊൻപതില്‍ യുവ നടൻ വിശാഖൻ വണങ്കാമുടിയെ സൗന്ദര്യ രണ്ടാമത് വിവാഹം ചെയ്തു. ഇപ്പോഴിതാ സൗന്ദര്യയുടെ രണ്ടാമത്തെ കുഞ്ഞിന്റെ തല മുണ്ഡനം ചെയ്യുന്നതും കാത് കുത്ത് ചടങ്ങും ആഘോഷമായി താര കുടുംബം നടത്തിയതിന്റെ വീഡിയോയാണ് ശ്രദ്ധ നേടുന്നത്. വിശാഖന്റെ കുലദൈവ ക്ഷേത്രത്തിലാണ് മൊട്ടയടിക്കല്‍ ചടങ്ങ് നടന്നത്. കഴിഞ്ഞ വര്‍ഷമാണ് ദമ്പതികള്‍ക്ക് ഒരു ആണ്‍കുഞ്ഞ് പിറന്നത്. രണ്ടായിരത്തി പത്തിലാണ് സൗന്ദര്യ ആദ്യം വിവാഹിതയാവുന്നത്. രണ്ടായിരത്തി പതിനേഴില്‍ ഈ ബന്ധം അവസാനിപ്പിച്ചു. ആദ്യ വിവാഹത്തിലെ മകന്‍ സൗന്ദര്യയുടെ കൂടെയാണ് താമസിക്കുന്നത്. രജിനികാന്ത് അടക്കമുള്ള കുടുംബാംഗങ്ങളുടെ സമ്മതത്തോടെ വലിയ ആഘോഷമായിട്ടാണ് സൗന്ദര്യയുടെ രണ്ടാം വിവാഹം നടന്നത്. വഞ്ചകര്‍ ഉലകം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായി മാറിയ നടനാണ് വിശാഖന്‍. സൗന്ദര്യയെ പോലെ വിശാഖന്റെയും രണ്ടാം വിവാഹമായിരുന്നു. ദമ്പതിമാരെന്ന നിലയില്‍ സന്തുഷ്ടമായൊരു കുടുംബ ജീവിതമാണ് ഇരുവരും നയിച്ചത്. ഇതിനിടയിലാണ് സൗന്ദര്യ ഗര്‍ഭിണിയാവുന്നത്. ഇക്കാര്യം പുറം ലോകത്തോട് വെളിപ്പെടുത്തിയിരുന്നില്ല എങ്കിലും കുഞ്ഞതിഥി വന്നതോടെ വിവരം പുറം ലോകത്തോട് താരദമ്പതികള്‍ പറഞ്ഞു. വിശാഖനില്‍ തനിക്ക് പിറന്ന ആണ്‍കുഞ്ഞിന് പിതാവ് രജിനികാന്തിന്റെ പേര് കൂടി ചേര്‍ത്ത് വീര്‍ രജിനികാന്ത് എന്നാണ് സൗന്ദര്യ പേരിട്ടത്. കോയമ്പത്തൂര്‍ ജില്ലയിലെ സുലൂരിനടുത്തുള്ള സെന്തോട്ടത്തിലാണ് വിശാഖന്റെ കുലദൈവ ക്ഷേത്രമായ മീനാക്ഷി അമ്മൻ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. രജിനി കാന്തിന്റെ ചെറുമകൻ വീര്‍ രജിനികാന്തിന്റെ തല മൊട്ടയടിക്കുന്ന ചടങ്ങില്‍ കുടുംബാംഗങ്ങള്‍ മാത്രമാണ് പങ്കെടുത്തത്. പരിപാടിക്ക് വൈകിയെത്തിയ രജിനികാന്ത് സുലൂരിലെ വിശാഖന്റെ വീട്ടിലെത്തി അവരുമായി അല്‍പനേരം ആശയവിനിമയം നടത്തുകയും ആരാധകരെ കാണുകയുമെല്ലാം ചെയ്തിരുന്നു. കൊയമ്പത്തൂര്‍ നിന്നുള്ള രജിനികാന്തിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. രജനികാന്തിന്റെ മകള്‍ എന്നതിലുപരി സംവിധായികയും നിര്‍മാതാവുമാണ് സൗന്ദര്യ രജനികാന്ത്.

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒൻപത് മുതല്‍ ഗ്രാഫിക് ഡിസൈനറായി സിനിമകളില്‍ പ്രവര്‍ത്തിച്ച സൗന്ദര്യ രണ്ട് സിനിമകളും സംവിധാനം ചെയ്‌തിട്ടുണ്ട്. ചേച്ചിയുടെ മുൻ ഭര്‍ത്താവും നടനുമായ ധനുഷിനെ നായകനാക്കി സംവിധാനം ചെയ്ത വേലയില്ലാ പട്ടധാരി 2 എന്ന സിനിമ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ രജനികാന്തിന്റെ മൂത്ത മകളായ ഐശ്വര്യ നടൻ ധനുഷുമായി പ്രണയത്തിലാവുകയും രണ്ടായിരത്തി നാലിൽ വിവാഹിതയാവുകയും ചെയ്തിരുന്നു. ദമ്പതികള്‍ക്ക് ലിംഗ, യാത്ര എന്നിങ്ങനെ രണ്ട് ആണ്‍മക്കളുണ്ട്. പതിനെട്ട് വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിതത്തിന് ശേഷം രണ്ടായിരത്തി രണ്ടിലാണ് ഇരുവരും വിവാഹ മോചിതരായത്. ജയിലര്‍ വൻ വിജയമായ സന്തോഷത്തിലാണ് രജിനികാന്ത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം തിയേറ്ററുകളിലെത്തിയ രജിനികാന്ത് സിനിമ എന്നതിനാല്‍ തന്നെ പ്രഖ്യാപനം മുതല്‍ ജയിലര്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ബീസ്റ്റ് എന്ന സിനിമയുടെ പരാജയത്തിന് ശേഷം നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത സിനിമ കൂടിയായിരുന്നു ജയിലര്‍. നടൻ വിനായകനായിരുന്നു ചിത്രത്തില്‍ വില്ലൻ. ഐശ്വര്യ രജിനികാന്ത് തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ലാല്‍സലാം എന്ന ചിത്രമാണ് രജിനികാന്തിന്റേതായി അണിയറയില്‍ റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ സിനിമ. മൊയ്തീൻ ഭായ് എന്നാണ് സൂപ്പര്‍ സ്റ്റാര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ചിത്രത്തില്‍ കാമിയോ വേഷത്തിലാണ് രജിനികാന്ത് എത്തുന്നത്