ദിലീപിന്റെ’ ഇക്ക’ അൻവർ സാദത്ത് എം.എൽ.എ അല്ല !പിന്നാര് ?

0
150

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനൊപ്പം ഗൂഢാലോചനയില്‍ ഉള്‍പ്പെട്ട വി.ഐ.പി അന്‍വര്‍ സാദത്ത് എം.എല്‍.എ അല്ലെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ പുറത്ത് . റിപ്പോര്‍ട്ടര്‍ ടി.വിയോടാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.അക്രമിക്ക പെട്ട നടിയുടെ ദൃശ്യങ്ങൾ ദിലീപ്പ്പിനെ ഏല്പിച്ചത് വി ഐ പി ആണെന്ന് നേരുത്തെ ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു .വി ഐ പി ആലുവയിലെ ഉന്നതൻ ആണെന്നും ഇക്ക എന്നാണ് കാവ്യാ അദ്ദേഹത്തെ വിളിക്കുന്നത് എന്നും ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു .

ഇതിന്റെ പശ്ചാത്തലത്തില്‍ സംശയങ്ങളും പലരിലേക്കും ഉയര്‍ന്നിരുന്നു.ഇതിൽ ഒരാളായിരുന്നു അന്‍വര്‍ സാദത്ത് .ഈ അവസരത്തിലാണ് വി ഐ പി അൻവർ സാദത്ത് അല്ല എന്ന  ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയത്.

ഇതേ തേസമയം തന്നെ ദിലീപിന്റെ വീട്ടിലും  നിര്‍മ്മാണകമ്പനിയിലും സഹോദരന്‍ അനൂപിന്റെ വസതിയിലും റെയ്ഡ് നടത്തുകയാണ് പോലീസ് . ഡി.വൈ.എസ്.പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമെത്തിയാണ് അന്വേഷണം നടത്തുന്നത്.ദിലീപിന്റെ വീട്ടില്‍ നടക്കുന്ന പരിശോധന ഒന്നരമണിക്കൂര്‍ പിന്നിട്ടിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിലെ തെളിവുകള്‍ തേടിയാണ് പരിശോധന നടക്കുന്നത് എന്നാണ് സൂചന .