‘ദിലീപ് അനുകൂലി ‘;രാഹുൽ ഈശ്വറിന് പുതിയ പട്ടം നൽകി മീഡിയ വൺ ചാനൽ

0
79

മലയാളികള്‍ക്ക് ഏറെ സുപരിചതനാണ് രാഹുല്‍ ഈശ്വര്‍. വലതു നിരീക്ഷകന്‍, രാഷ്ട്രീയ നിരീക്ഷകന്‍, സാമൂഹ്യ നിരീക്ഷകന്‍, ശബരിമല കര്‍മ സമിതി അംഗം, രാഷ്ട്രീയ വിമര്‍ശകന്‍ എന്നിങ്ങനെ പലവിശേഷങ്ങളിൽ ഒട്ടുമിക്ക എല്ലാ ചാനൽ ചർച്ചകളിലും ഇദ്ദേഹം പങ്കെടുത്തിട്ടുമുണ്ട് .ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളില്‍ മിക്കപോലും ഇദ്ദേഹംപങ്കെടുത്തിട്ടുമുണ്ട് .

എന്നാൽ ഇപ്പോൾ ഇതിനെല്ലാം പുറമെ ഒരു പുതിയ പട്ടം കൂടി ലഭിച്ചിരിക്കുകയാണ് രാഹുൽ ഈശ്വറിന് .’ദിലീപ് അനുകൂലി ‘എന്ന ലേബലാണ് രാഹുലിന് ലഭിച്ചിരിക്കുന്നത് .നടിയെ ആക്രമിച്ച കേസില്‍ ചര്‍ച്ചയ്‌ക്കെത്തിയപ്പോളായിരുന്നു മീഡിയ വൺ ചാനൽ ഇത്തരം ഒരു ലേബൽ അദ്ദേഹത്തിന് നൽകിയത് .

തിങ്കളാഴ്ച രാത്രി ഒമ്പതിന് മീഡിയാ വണ്‍ ചാനലിൽ സ്മൃതി പരുത്തിക്കാട് നയിച്ച ചര്‍ച്ചയില്‍ ആയിരുന്നു രാഹുലൈൻ  ദിലീപ് അനുകൂലി എന്ന് വിശേഷിപ്പിച്ചത് .   ഇതോടെ ചര്‍ച്ചയില്‍ തന്നെ ദിലീപ് അനുകൂലി എന്ന് എന്തിനാണ് വിശേഷിപ്പിച്ചെതെന്ന് രാഹുല്‍ ഈശ്വര്‍ അവതാരകയായ സ്മൃതിയോട് ചോദിക്കുകായും ചെയ്തിരുന്നു. രാഷ്ട്രീയ നിരീക്ഷനെന്നോ മറ്റോ നല്‍കിക്കൂടെ എന്നാണ് രാഹുല്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇങ്ങനെ ഒരു വിഷയത്തില്‍ രാഷ്ട്രീയ  നിരീക്ഷകന്‍ എന്ന് വിളിക്കുന്നതില്‍ എന്ത് പ്രസക്തിയാണുള്ളതെന്ന് സ്മൃതി ചോദിച്ചു.

ഇതേ വിഷയത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയില്‍ സാമൂഹ്യ നിരീക്ഷന്‍ എന്ന വിശേഷണം ആയിരുന്നു രാഹുല്‍ ഈശ്വറിന് നല്‍കിയിരുന്നത് .എന്നാല്‍ കടുത്ത ദിലീപ് അനുകൂല നിലപാടായിരുന്നു രാഹുല്‍ ഈശ്വര്‍ ഈ ചർച്ചയിൽ സ്വീകരിച്ചിരുന്നത് . ഇതിന് പിന്നാലെയാണ് മീഡിയ വണ്‍ തങ്ങളുടെ ചർച്ചയിൽ  ദിലീപ് അനുകൂലിയെന്ന് വിശേക്ഷണം രാഹുൽ ഈശ്വറിന്  നല്‍കിയത്.