വൈസ് ചാൻസലർ നിയമനം : ആർ ബിന്ദു ദുർവിനിയോ​ഗം നടത്തിയിട്ടില്ല

0
127

കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ നിയമനത്തിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിനെതിരായ പരാതിയിൽ ലോകായുക്ത വിധി പറയുന്നു.മന്ത്രി അധികാര ദുർവിനിയോഗം നടത്തിയിട്ടില്ല, എന്നാണ് ലോകായുക്ത പറയുന്നത്. മന്ത്രി സർവകലാശാലക്ക് അന്യയല്ലെന്നും ആർ. ബിന്ദു നൽകിയത് നിർദേശം മാത്രമാണെന്നും ലോകായുക്ത വിശദീകരിച്ചു.

മന്ത്രി ഇത്തരത്തിൽ നിർദേശം നൽകുമ്പോൾ സർവകലാശാല ചാൻസലറായ ഗവർണർക്ക് അത് സ്വീകരിക്കുകയോ തള്ളുകയോ ചെയ്യാമെന്നും എന്നാൽ ഈ സാഹചര്യത്തിൽ മന്ത്രിയുടെ നിർദേശം ഗവർണർ അംഗീകരിക്കുകയാണ് ചെയ്തതെന്നും ലോകായുക്ത നിരീക്ഷിച്ചു.

ഗോപിനാഥ് രവീന്ദ്രനെ കണ്ണൂർ വി.സിയായി പുനർനിയമനം ചെയ്തതിന്റെ നിയമപരമായ കാര്യങ്ങളിലേക്ക് ലോകായുക്ത കടക്കുന്നില്ല. നിലവിൽ ഈ കേസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലാണുള്ളതെന്നും ലോകായുക്ത പറയുന്നു.