പാർവതി തിരുവോത്തിന്റെ ഭർത്താവ് അതിന് യോഗ്യനാണോ ഇദ്ദേഹം?

0
130

ജാതിയുടെ വിഷം എങ്ങനെ സമൂഹത്തില്‍ പടര്‍ന്നിരിക്കുന്നു എന്ന് വ്യക്തമായി കാണിച്ചു തന്ന ചിത്രത്തില്‍ തനിക്കും അത്തരം അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട് എന്ന് പുഴു വിലെ നായകൻ അപ്പുണ്ണി ശശി. അവഗണനകളൊക്കെ ഒരുപാട് ഉണ്ടായിട്ടുണ്ട്,പലപ്പോഴും കറുത്തവനായതിന്റെ പേരില്‍ കഥാപാത്രങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്.എന്നാല്‍, ചിലയിടങ്ങളില്‍ ഇതേ കറുപ്പുതന്നെ വിജയങ്ങളും തന്നിട്ടുണ്ട്. പുഴുവിലെ കുട്ടപ്പന്‍ എന്ന മികച്ച കഥാപാത്രം തേടിയെത്തിയത് ഞാന്‍ കറുത്തവനായതുകൊണ്ടാണ്. ജാതീയതയും നിറത്തിന്റെ പേരിലുള്ള വിവേചനവും ലോകത്തെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്ന അര്‍ബുദമാണ്.മരുന്നിട്ട് തുടച്ചാലോ വെട്ടിമാറ്റിയാലോ അത് ഒരിക്കലും മാറില്ല.

പുഴു കണ്ടിട്ട് ചിലര്‍ ചോദിച്ചത് ‘പാര്‍വതിയുടെ ഭര്‍ത്താവായി അഭിനയിക്കാന്‍ ഇയാളെയല്ലാതെ മറ്റൊരെയും കിട്ടിയില്ലേ?’ എന്നാണ്.‘പുഴുവിലെ കഥാപാത്രത്തിന് ഇത്രയേറെ അഭിനന്ദനങ്ങള്‍ കിട്ടിയെങ്കിലും പുതിയ സിനിമകളിലേക്കൊന്നും ഇതുവരെ വിളി വന്നിട്ടില്ല.എന്താണ് കാരണം എന്നെനിക്കറിയില്ല? പക്ഷേ, നാടകവും സിനിമയും എന്റെ അഭിനയവും സത്യമാണെന്നാണ് എന്റെ വിശ്വാസം. അതുകൊണ്ട് നല്ല കഥാപാത്രങ്ങളുമായി തേടിവരും എന്ന ശുഭാപ്തിവിശ്വാസത്തില്‍ത്തന്നെയാണ് ഞാനിപ്പോഴും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

appunni-parvathy-