സൗജന്യ ഭക്ഷണത്തിനായി അധ്യാപകരുടെ കൂട്ടത്തല്ല്;വീഡിയോ

0
131

ഭക്ഷണം എവിടെ കണ്ടാലും അവിടെ മൂക്കും കുത്തി വീഴും .അതിപ്പോൾ എത്ര വല്യ മഹാന്മാരായാലും അങ്ങനൊക്കെ തന്നെ ആയിരിക്കും അല്ലേ . ഇപ്പോൾ ഇതാ അത്തരത്തിൽ ഭക്ഷണത്തിനായി അടിപിടികൂടുന്ന കുറച്ച് അധ്യാപകരുടെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത് .പഞ്ചാബിൽ മുഖ്യമന്ത്രി ഭഗവന്ത്മനുമായുള്ള കൂടികാഴ്ചയ്ക്ക് ശേഷം ഉച്ചഭക്ഷണത്തിനായി തിരക്ക് കൂട്ടുകയാണ് ഈ അധ്യാപകർ .ചൊവ്വാഴ്ച പഞ്ചാബിലെ  ഒരു റിസോർട്ടിലാണ് സംഭവം നടന്നത്.

സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്തുന്നതിന് അവരിൽ നിന്ന് നിർദ്ദേശങ്ങൾ ശേഖരിക്കാനായിരുന്നു  യോഗം വിളിച്ചു ചേർത്തിരുന്നത്. യോഗം കഴിഞ്ഞ് ശേഷം ഉച്ചഭക്ഷണം കഴിക്കാനായി അധ്യാപകർ കാന്റീനിലേക്ക് എത്തി . അവർ പ്ലേറ്റുകൾ എടുക്കാൻ ചുറ്റും കൂടിനിൽക്കുകയും പരസ്പരം തിരക്കുകൂട്ടി തർക്കത്തിലേർപ്പെടുകയുമായിരുന്നു.പിന്നീട് റിസോർട്ടിലെ ഒരു ജീവനക്കാരൻ എത്തിയാണ് തർക്കം പരിഹരിച്ചത് .

ഡൽഹി മോഡൽ വിദ്യാഭ്യാസം പഞ്ചാബിൽ നടപ്പാക്കുമെന്ന് ആം ആദ്മി പാർട്ടി പറഞ്ഞിരുന്നു. അതിന്റെ മുന്നോടിയായി വിദ്യാഭ്യാസ രീതിയിൽ പുതിയ മാറ്റങ്ങൾ വരുത്താനാണ് സർക്കാർ തീരുമാനം.സൗജന്യമായി ലഭിക്കുന്ന ഭക്ഷണത്തിന് വേണ്ടി അടി കൂടുന്ന അധ്യാപകരുടെ ദൃശ്യങ്ങൾ ഇതോടെ വ്യാപകമായി പ്രചരിച്ചട്ടുണ്ട് .