ദീലിപിനെക്കുറിച്ച് പൃഥിരാജ് പറ‍ഞ്ഞത് കുത്തിപ്പൊക്കി സോഷ്യൽമീഡിയ

0
131

ദീലിപിനെക്കുറിച്ച് പൃഥിരാജ് ഒരു അഭിമുഖത്തിൽ പറ‍ഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽവൈറലാകുന്നത്. നടി അക്രമിക്കപ്പെട്ടതിനു ശേഷം ദീലിപിനെ പിന്തുണച്ച് എത്തുന്നവരുടെ എണ്ണം താരതമ്യേന കുറവാണ്. ആദ്യം മുതൽ തന്നെ അതിജീവതയോടൊപ്പമാണ് പൃഥ്വിരാജ്.

അതുകൊണ്ട് തന്നെയാണ് നേരത്തെ നടൻ ദീലിപിനെക്കുറിച്ച് പറ‍ഞ്ഞ വാക്കുകൾ ഇപ്പോൾ ശ്രദ്ധ നേടുന്നത്. അഭിമുഖത്തില്‍ നിരവധി വിവാദ വിഷയങ്ങളില്‍ താരം പ്രതികരിച്ചിരുന്നു. ദിലീപി നൊപ്പം ഇനി എന്നെങ്കിലും അഭിനയിക്കുമോ എന്ന ചോദ്യത്തിനും പൃഥ്വിരാജ് മറുപടി നല്‍കിയിരുന്നു.

ദിലീപേട്ടന് ഒപ്പം സിനിമ ചെയ്യാനുള്ള ഒരു ഓഫറും ഇതുവരേയും തനിക്ക് ലഭിച്ചിട്ടില്ല. അങ്ങനെയൊരു സാഹചര്യം ഉണ്ടാവുക ആണെങ്കില്‍ അപ്പോള്‍ അതിനെക്കുറിച്ച് ആലോചിക്കുമെന്നും ആയിരുന്നു പൃഥ്വിരാജ് പറഞ്ഞത്.

ശരിയും തെറ്റും വ്യക്തി ഗതമാണെന്നതാണ് എന്റെ നിലപാടെന്നും പൃഥ്വി രാജ് പറയുകയുണ്ടായി. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ തുടക്കം മുതൽ നടിക്കൊപ്പം നിന്ന നടനാണ് പൃഥ്വിരാജ്.