പ്രാര്‍ഥനയുടെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഓർത്തഡോക്സ് സഭാവൈദികൻ അറസ്റ്റിൽ. സ്‌കൂള്‍ വിദ്യാര്‍ഥിനിയായ 17-കാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് പത്തനംതിട്ട കൂടല്‍ ഓര്‍ത്തഡോക്‌സ് പള്ളി വികാരിയും കൊടുമണ്‍ സ്വദേശിയുമായ പോണ്ട്‌സണ്‍ ജോണിനെ പിടികൂടിയത്. ഇന്ന് പുലർച്ചെ കൊടുമണിലെ വീട്ടില്‍നിന്നാണ് വൈദികനെ പിടികൂടിയത്.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെയാണ് : പഠനത്തിൽ പിന്നാക്കം പോകുന്ന കുട്ടികൾക്ക് ഫാ. പോണ്ട്സൺ കൗൺസിലിങ് നൽകുന്നുവെന്ന് കേട്ടാണ് മക്കളെ ഉപദേശിക്കുന്നതിനായി പുരോഹിതനെ കുട്ടികളുടെ മാതാവ് വിളിച്ചു വരുത്തിയത്. ഓരോരുത്തരോടും ഒറ്റയ്ക്ക് സംസാരിക്കണമെന്ന് പറഞ്ഞ് അടച്ചിട്ട മുറിയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു ഇയാൾ .തുടർന്ന് ആൺകുട്ടിയെ ഉപദേശിക്കുകയും തലയിൽ കൈവച്ച് അനുഗ്രഹിക്കുകയും ചെയ്‌പ്പോൾ പെൺകുട്ടിയെ ഇയാൾ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുക ആയിരുന്നു .

മാര്‍ച്ച് 12, 13 തീയതികളിലായിരുന്നു സംഭവം. 12 രാത്രി 8.30-ഓടെ പ്രാര്‍ഥനയ്‌ക്കെത്തിയ വൈദികന്‍ വീട്ടിലെ മുറിയിലേക്ക് പെൺകുട്ടിയെ കൊണ്ടുപോയി. തുടര്‍ന്ന് ബലമായി ചുംബിക്കുകയും ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.. 13 ന് വീണ്ടും പ്രാർഥനയ്ക്കായി എത്തിയ ഇദ്ദേഹം രാത്രി പത്തരയോടെയാണ് രണ്ടാമതും ലൈംഗിക പീഡനത്തിനു ശ്രമിച്ചത്.

സംഭവത്തെത്തുടര്‍ന്ന് മാനസികപ്രയാസത്തിലായ വിദ്യാര്‍ഥിനി അടുത്ത സുഹൃത്തുക്കളോടും അധ്യാപികയോടും വിദ്യാർഥിനി വിവരം പറഞ്ഞതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. തുടർന്ന് ഇന്നലെ പത്തനംതിട്ട വനിതാ പോലീസ് സ്‌റ്റേഷനില്‍ പെൺകുട്ടിയുടെ പരാതി എത്തി. പെൺകുട്ടിയുടെ രഹസ്യ മൊഴിയെടുത്ത ശേഷം കേസ് രജിസ്റ്റര്‍ ചെയ്തു. തുടർന്ന് ഇന്ന് പുലര്‍ച്ചെയോടെയാണ് വൈദികനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.