തന്റെ കുട്ടിക്കാലത്തെ ചിത്രം പോസ്റ്റ് ചെയ്ത് പ്രണവ് : മറുപടി നൽകി മോഹൻലാൽ

0
125

പ്രണവ് മോഹൻലാൽ ഇൻസ്റ്റാ​ഗ്രാമിൽ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് ലാലേട്ടൻ നൽകിയ കമന്റ് വൈറലായി. ഫോട്ടോസ് ആരാധകർ ഏറ്റെടുത്തു.. ശൈശവത്തിലെ രണ്ടു ഫോട്ടോകൾ ആണ് അദ്ദേഹം പോസ്റ്റ് ചെയ്തത്. അച്ഛന്റെ കയ്യിലിരുന്ന് സ്നേഹചുംബനം കൈപ്പറ്റി ആ ലാളന അനുഭവിക്കുന്ന ഫോട്ടോയും പിന്നെ ഒരു ആനയുടെ തടി ശില്പത്തിൽ ഇരിക്കുന്ന ഫോട്ടോയുമാണ് പ്രണവ് പോസ്റ്റ് ചെയ്തത്.

ഫോട്ടോയ്ക്കടിയിൽ ലാലേട്ടന്റെ സ്നേഹവും കമന്റിലൂടെയുണ്ട്. ഒരു ലവ് സ്മൈലിയും സ്നേഹ ചുംബന സ്‌മൈലിയുമാണ് അച്ഛൻ മകന് നൽകുന്നത്. എന്തായാലും ഇരുവരുടെയും ആരാധകർക്ക് ഹൃദയത്തിൽ ആണ് ഈ ചിത്രങ്ങൾ വിരുന്നൊരുക്കുന്നത്.