പറഞ്ഞതെല്ലാം കളളം ;കാവ്യയെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി ക്രൈം ബ്രാഞ്ച്

0
60

നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവനെ വീണ്ടും ചോദ്യം ചെയ്‌തേക്കും . ഇന്നോ നാളെയോ രണ്ടാം ഘട്ട ചോദ്യം ചെയ്യൽ ഉണ്ടാകും എന്നാണ് സൂചന . തിങ്കളാഴ്ച നാലര മണിക്കൂർ ആയിരുന്നു അന്വേഷണസംഘം കാവ്യയെ ചോദ്യം ചെയ്തിരുന്നത് .എന്നാൽ കാവ്യയുടെ മൊഴിയിൽ വൈരുദ്ധ്യങ്ങൾ ഉണ്ട് എന്നാണ് അന്വേഷണ സംഘം പറയുന്നത് .ക്രൈംബ്രാഞ്ച് സംഘത്തിന്റെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടിയും കാവ്യ നൽകിയിട്ടില്ല .മിക്ക ചോദ്യങ്ങൾക്കും അറിയില്ല എന്ന മറുപടിയാണ് കാവ്യാ നൽകിയിരിക്കുന്നത് .

ആലുവയിലെ ദിലീപിന്റെ വീടായ പത്മാസരോവത്തിൽ വെച്ചായിരുന്നു  കാവ്യയെ തിങ്കളാഴ്ച ചോദ്യം ചെയ്തത്.എസ്പി മോഹന ചന്ദ്രൻ , ഡി.വൈ.എസ്പി. ബൈജു പൗലോസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു മൊഴിയെടുക്കാൻ എത്തിയത് .നാലരമണിക്കൂര്‍ നീണ്ടുനിന്ന ചോദ്യംചെയ്യലില്‍  പോലീസ് ശാസ്ത്രീയ പരിശോധനയിലൂടെ വീണ്ടെടുത്ത ശബ്ദരേഖയും കാവ്യ നിഷേധിച്ചിട്ടുണ്ട് .

ഇത് തന്റെ ശബ്ദമല്ലെന്നായിരുന്നു കാവ്യയുടെ മറുപടി.കൂടാതെ  ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച സംഭവത്തിനു കാരണം നടൻ ദിലീപിന്റെ ചില സാമ്പത്തിക താൽപര്യങ്ങളാണെന്ന ആരോപണം ശരിയല്ലെന്നു കാവ്യ മാധവൻ മൊഴി നൽകിയിട്ടുണ്ട് .ദിലീപിന്റെ സഹോദരീഭര്‍ത്താവ് കാവ്യയെക്കുറിച്ച് പരാമര്‍ശിക്കുന്ന ശബ്ദരേഖകളെ പറ്റിയും അന്വേഷൻ സംഘം കാവ്യയോട് ചോദിച്ചിരുന്നു .  എന്നാല്‍ ഇതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കൊന്നും കാവ്യ കൃത്യമായ മറുപടി നല്‍കിയില്ല.

ഇതേസമയം തന്നെ  നിലവില്‍ രേഖപ്പെടുത്തിയ  മൊഴികള്‍ പോലീസ് വിശദമായി അവലോകനം ചെയ്തു വരികയാണ് . കാവ്യയുടെ മൊഴികള്‍ വിശ്വാസ യോഗ്യമല്ല എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.അതുകൊണ്ട് തന്നെ ഈ സാഹചര്യത്തില്‍ കാവ്യമാധവനെ വീണ്ടും ചോദ്യം ചെയ്യും എന്നാണ് സൂചന . വെള്ളിയാഴ്ച ചോദ്യം ചെയ്യാനാണ് സാധ്യത. ഇതുസംബന്ധിച്ച് ഇന്ന് ചേരുന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനമെടുക്കും