വീണ്ടും ഫോട്ടോ ഷൂട്ട് വിവാദമാകുകയാണ്. എല്ലാത്തവണേയും പോലെ ഇത്തവണയും ഡ്രസാണ് വിഷയം. പക്ഷേ ഇത്തവണ വിഷയം ഇത്തിരി സെൻസിറ്റീവാണ് . അതുകൊണ്ട് തന്നെ വിവാദം കൊഴുക്കാനാണ് സാധ്യത. പൊലീസ് യൂണിഫോമിൽ വനിത എസ്.ഐയുടെ സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട് വിവാദമാകുന്നത്.
രണ്ട് നക്ഷത്രങ്ങളും പേരുൾപ്പെടെ സബ് ഇൻസ്പക്ടർ ഓഫ് പൊലീസ് എന്നെഴുതിയ നെയിം പ്ലേറ്റും എസ്.ഐയായിരിക്കെ ലഭിച്ച മെഡലും ധരിച്ച യൂണിഫോമിലണിഞ്ഞാണ് എസ്.ഐ ഫോട്ടോഷൂട്ട് നടത്തിയത്. ടി.പി. സെൻകുമാർ പൊലീസ് മേധാവിയായിരിക്കെ സമൂഹ മാധ്യമങ്ങളിൽ പൊലീസ് സേനാംഗങ്ങൾ വ്യക്തിപരമായി ഇടപെടുമ്പോൾ പാലിക്കേണ്ട നിർദേശങ്ങൾ സംബന്ധിച്ച് 2015 ഡിസംബറിൽ ഉത്തരവ് പുറത്തിറക്കിയിരുന്നു.
സേനാംഗങ്ങൾ വ്യക്തിപരമായ സമൂഹ മാധ്യമ അക്കൗണ്ടുകളുടെ പ്രൊഫൈലുകളിൽ ഔദ്യോഗിക വേഷം ധരിച്ച ഫോട്ടോകൾ ഉപയോഗിക്കാൻ പാടില്ലെന്നാണ് അന്ന് നിർദേശിച്ചത്. ഈ ഉത്തരവാണ് വമർശനത്തിന് കാരണമായി പറയുന്നത്. വസ്ത്ര സ്വാതന്ത്യം വ്യക്തിപരമായ ഒന്നാണ് . എന്നാലും ഈ സംഭവം പുതിയ വിവാദത്തിന് തരി കൊളുത്തി. അധികൃതരുടെ ഭാഗത്ത് നിന്നും കൃത്യമായ വിശദീകരണം ഉണ്ടാകും വരെ വിവാദം എന്തായാലും ഇങ്ങനെ തന്നെ തുടരും.