ലോകസഭ ചേരുന്നതിന് മുന്നോടിയായി സില്‍വര്‍ലൈന്‍- കെ റെയില്‍ പദ്ധതിക്കെതിരെ പ്രതിഷേധിച്ച കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പിമാരെ മർദിച്ച്ദല്‍ഹി പൊലീസ്. പാർലമെന്റിലെ ഗാന്ധിപ്രതിമയ്ക്ക് മുന്നിലേക്ക് മാർച്ച് നടത്തിയ അംഗങ്ങളെ തടഞ്ഞ പൊലീസ് പ്രകോപനമില്ലാതെ ഹൈബി ഈഡന്റെ മുഖത്തടിക്കുകയായിരുന്നു. ടി എൻ പ്രതാപനെയും കെ മുരളീധരനെയും പിടിച്ചുതള്ളുകയും ബെന്നി ബഹനാന്റെ കോളറിൽ പിടിച്ചുവലിക്കുകയും ചെയ്തു. ഇതിന്റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട് .
ബെന്നി ബെഹനാന്‍, ടി.എന്‍. പ്രതാപന്‍, ഹൈബി ഈഡന്‍, രമ്യ ഹരിദാസ്, കെ. മുരളീധരന്‍ എന്നിവരടക്കമുള്ള എം.പിമാരെയാണ് പൊലീസ് മര്‍ദ്ദിച്ചത്.വിജയ് ചൗക്ക് ഭാഗത്ത് എം പിമാർ പ്രതിഷേധം നടത്തുന്നത് സർവ്വസാധാരണമാണ്. പ്രതിഷേധം തടയാനെത്തിയ പൊലീസ് സംഘത്തിൽ വനിതകളാരും ഉണ്ടായിരുന്നില്ല.സുരക്ഷാ കാരണങ്ങളാൽ മാർച്ച് നടത്താൻ കഴിയില്ലെന്ന് പൊലീസ് അറിയിക്കുകയായിരുന്നു.
തങ്ങൾ എംപിമാരാണെന്ന് ആവർത്തിച്ചെങ്കിലും കടത്തിവിട്ടില്ല. ബാരിക്കേഡ് വച്ച് തടഞ്ഞെങ്കിലും അതു മറികടന്ന് എംപിമാർ മുന്നോട്ടുപോകാൻ ശ്രമിക്കുന്നതിനിടെയാണ് ഉന്തുംതള്ളും മർദ്ദനവും ഉണ്ടായത്.പുരുഷ പൊലീസുകാര്‍ തന്നെ മര്‍ദ്ദിച്ചെന്ന് രമ്യ ഹരിദാസ് എം.പി ആരോപിച്ചു.സംഭവത്തിൽ സ്പീക്കർക്ക് പരാതിനല്കിയതായി എം പി മാർ വ്യക്തമാക്കി .