പലരും റാംപ് വാക് നടത്തിക്കണ്ടിട്ടുണ്ടാകും എന്നാൽ പോലീസുകാർ പോലീസ് വേഷത്തിൽ റാമ്പ് വാക് നടത്തി കണ്ടിട്ടുണ്ടോ? എന്നാൽ അങ്ങനെ റാമ്പ് വാക് നടത്തി വൈറൽ ആയിരിക്കുകയാണ് തമിഴ് നാട്ടിലെ പോലീസുകാർ. എന്നാൽ പോലീസുകാർക്ക് പണിയും കിട്ടിയിരിക്കുകയാണ്.തമിഴ്‌നാട്ടിലെ മയിലാടുതുറൈ ജില്ലയിൽ നടന്ന സൗന്ദര്യമത്സരത്തിൽ റാമ്പിൽ നടന്നതിന് ഒരു പുരുഷ സബ് ഇൻസ്‌പെക്ടർ, പുരുഷ കോൺസ്റ്റബിൾ, മൂന്ന് വനിതാ കോൺസ്റ്റബിൾമാർ എന്നിവരുൾപ്പെടെ അഞ്ച് പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി.
ജൂലൈ 31 ന് ഒരു മോഡലിംഗ് കമ്പനിയാണ് സൗന്ദര്യമത്സര പരിപാടി നടത്തിയത്.റാംപ് വാക്ക് കാണാൻ ആളുകൾ കൂട്ടത്തോടെ എത്തിയതും തമിഴ് നടി യാഷിക ആനന്ദ് മുഖ്യാതിഥിയുമായതിനാൽ സുരക്ഷയ്ക്കായി പോലീസുകാരെ നിയോഗിച്ചു. വിവിധ പ്രായത്തിലുള്ള മത്സരാർത്ഥികൾ ഷോയിൽ പങ്കെടുത്തു.വിഡിയോ വൈറൽ ആയതിനെ തുടർന്ന് ഔദ്യോഗിക ഡ്യൂട്ടിക്കിടെ യൂണിഫോമിൽ വിഡിയോയിൽ പ്രത്യക്ഷപ്പെട്ടതിന് നടപടിയും എടുത്തിരിയിക്കുകയാണ്.എന്നാൽ ഇതൊക്കെ അത്ര വല്യ കാര്യമാക്കണ്ട ഉണ്ടോ എന്നാണ് ജനങ്ങൾ ചോദിക്കുന്നത്. അവരും മനുഷ്യരല്ലേ അവർക്കും വേണ്ടേ എന്റർടൈൻമെന്റ്.