പോടാ പുല്ലേ ! എസ്ഐ യുടെ വാട്സ്അപ്പ് സ്റ്റാറ്റസ് വെെറലാകുന്നു ….

0
154

കേരളത്തിൽ ഇന്ന് കുറച്ച് ​ഗുണ്ടകൾ ഉണ്ട്. അത് മറ്റാരും അല്ല . നമ്മുടെ പോലീസാണ്. ദോഷം പറയുരുത് എല്ലാരേയും അടച്ച് ആക്ഷേപിക്കുകയല്ല. മറിച്ച് എന്താണോ ചെയ്യാൻ പാടില്ലാത്തത് അത് ചെയ്യുമെന്ന് കച്ചകെട്ടിയ ഇറങ്ങിയ ചില മഹാൻമാരുണ്ട് കേരളത്തിലെ പോലീസ് സേനയിൽ . തികച്ചും പേടിയില്ലാതെ ആയിരിക്കുന്നു. നിയമം കയ്യാളുന്നവരായതുകൊണ്ട് നിയമത്തെ പേടിക്കേണ്ട എന്നാണ് ഇക്കൂട്ടരുടെ വിചാരം.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന ഒരു സംഭവം ഇന്ന് സോഷ്യൽ മീഡിയയിൽ വെെറലാണ്. മം​ഗലപുരം എസ്.ഐ യുടെ വാട്സ് അപ്പ് സ്റ്റാറ്റസാണ് വെെറലാകുന്നത്. യുവാവിനെ മർദിച്ച കേസിൽ പിടിയിലായ ഗുണ്ടാ നേതാവിനെ സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ച സംഭവത്തിൽ സസ്‌പെൻഷനിലായിരുന്നു കക്ഷി. ഗുഡ് എന്ന അർത്ഥം വരുന്ന തരത്തിൽ പെരുവിരൽ ഉയർത്തി പിടിച്ചിരിക്കുന്ന സ്വന്തം ഫോട്ടോയാണ് എസ് ഐ തുളസീധരൻ നായർ സ്റ്റാറ്റസ് ആക്കിവച്ചിരിക്കുന്നത്. ഫോട്ടോയ്ക്ക് താഴെ ക്യാപ്ഷനായി ‘പോടാ പുല്ലേ’ എന്നും എസ് ഐ കുറിച്ചിട്ടുണ്ട്.

ശനിയാഴ്ചയാണ് എസ്‌ഐയെ സസ്‌പെൻഡ് ചെയ്തത്. തുളസീധരൻ നായർ ഗുരുതര വീഴ്ച വരുത്തിയെന്നായിരുന്നു സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തെക്കുറിച്ച് ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കുമെന്നും അധികൃതർ അറിയിച്ചിരുന്നു. എന്നാൽ സസ്‌പെൻഷൻ ഉത്തരവ് ഇറങ്ങിയ അന്നു രാത്രി എട്ടരയ്ക്കാണ് തുളസീധരൻ നായർ ‘പോടാ പുല്ലേ’ എന്ന കുറിപ്പോടെ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്തത്.

തിരുവനന്തപുരം കണിയാപുരം പുത്തൻതോപ്പ് ചിറയ്ക്കൽ ആസിയ മൻസിലിൽ എച്ച് അനസി(25)ന് നടുറോഡിൽ ഗുണ്ടയുടെ ക്രൂരമർദനമേറ്റ സംഭവമാണ് വിവാദങ്ങളുടെ തുടക്കം. ബൈക്ക് തടഞ്ഞ് നിർത്തി അനസിനെ മർദിച്ച ഗുണ്ടാ നേതാവ് ഫൈസലിനെ സ്റ്റേഷൻ ജാമ്യം നൽകി വിട്ടയക്കുകയായിരുന്നു. ബൈക്ക് തടഞ്ഞുനിർത്തി താക്കോൽ ഊരിമാറ്റിയായിരുന്നു മർദനം.

മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടും പരാതിയിൽ കേസ് എടുക്കാൻ പൊലീസ് തയ്യാറായിരുന്നില്ല.പിന്നാലെ വിഷയം വാർത്തയായതോടെ ചെറിയ വകുപ്പ് ചുമത്തി കേസെടുക്കുകയും ചെയ്തു. പിന്നാലെ പൊലീസ് സ്റ്റേഷനിൽ ഹാജരായി ഫൈസൽ ജാമ്യമെടുത്ത് പുറത്തിറങ്ങുകയും ചെയ്തു. വധശ്രമ കേസിൽ പൊലീസ് തെരയുന്ന പ്രതിയായിട്ടും സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചത് വലിയ വിമർശനം നേരിടുകയും ചെയ്തു.