‘ഇത് താണ്ടാ പോലീസ് ‘; കള്ളനെ ഓടിച്ചിട്ട് പിടിച്ച് പോലീസ്

0
87

നടുറോഡിൽ കള്ളനെ ഓടിച്ചിട്ട് പിടിച്ച് പോലീസ് .മംഗളൂരുവിലാണ് സംഭവം നടക്കുന്നത് .മംഗളൂരു അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ഒരു മൊബൈൽ ഫോൺ മോഷ്ടാവിനെ നടുറോഡിൽ ഓടിച്ചിട്ട് പിടിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച കൊണ്ടിരിക്കുന്നത് .ബുധനാഴ്ചയാണ് സംഭവം നടന്നിരിക്കുന്നത് .മംഗളൂരു സിറ്റി പോലീസിലെ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടറായ വരുൺ ആൽവയാണ് ഇത്തരത്തിൽ അതി സാഹസികമായി കള്ളനെ പിടി കൂടിയിരിക്കുന്നത് .

രാജസ്ഥാനിൽ നിന്നുള്ള ഗ്രാനൈറ്റ് തൊഴിലാളി പ്രേം നാരായൺ യോഗി എന്ന വ്യക്തിയുടെ  മൊബൈൽഫോൺ ഹരീഷ് പൂജാരി എന്ന കള്ളൻ തട്ടിയെടുത്ത ഓടുകയായിരുന്നു .വരുൺ ആൽവ ഉൾപ്പെടെയുള്ള പൊലീസ് സംഘം ഈ സമയത്ത് സംഭവ  സ്ഥലത്തുണ്ടായിരുന്നു.തുടർന്ന് ആൽവ മോഷ്ട്ടാവിനെ പിന്തുടരുകയായിരുന്നു .സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും മൊബൈൽ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

സംഭവത്തി ശേഷം വ്യാഴാഴ്ച മംഗളൂരു സിറ്റി പോലീസ് കമ്മീഷണർ ആൽവയ്ക്ക് 10,000 രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും അദ്ദേഹത്തെ ആദരിക്കുകയും ചെയ്തു. പ്രതികൾ മംഗളൂരു നഗരത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും നിരവധി മോഷണങ്ങളിലും കവർച്ചകളിലും പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.