മർദ്ദനം ഏറ്റയാൾ മദ്യപിച്ച് പെൺകുട്ടികളെ ശല്യം ചെയ്തതായി പരാതി ;ശല്യം കൂടിയപ്പോൾ പോലീസിൽ പരാതിപെടുവായിരുന്നെന്ന് സ്ത്രീകൾ

0
162

കേരള പോലീസ് മാറില്ല ഇനി എന്തൊക്കെ ചെയ്‌തെന്ന്  പറഞ്ഞാലും ശരി സാധാരണക്കാരോടുള്ള അവരുടെ മനോഭാവത്തിൽ മാറ്റം ഉണ്ടാകില്ല എന്ന് ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുകയാണ് പോലീസ്  .ആഭ്യന്തര വകുപ്പിന്റെ താക്കീതും ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശങ്ങളും കാറ്റിൽ പറത്തിക്കൊണ്ട് കേരള പോലീസിന്റെ ക്രൂരത തുടർന്ന് കൊണ്ടേ  ഇരിക്കുകയാണ് .ഇതിന് ഏറ്റവും വലിയ തെളിവായിരുന്നു ഇന്ന് മാവേലി എക്സ്പ്രെസ്സിൽ നടന്ന സംഭവം .

കൃത്യമായ ടികറ്റില്ലാതെ സ്ലീപെര്‍ കോചില്‍ യാത്രചെയ്തുവെന്ന കുറ്റത്തിന് എസ് ഐ യാത്രക്കാരനെ ക്രൂരമായി മര്‍ദിച്ച ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ടായിരുന്നു .. കഴിഞ്ഞ ദിവസം രാത്രി മാവേലി എക്‌സ്പ്രസിലായിരുന്നു സംഭവം നടന്നത് . പൊലീസ് യാത്രക്കാരനെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മറ്റൊരു യാത്രക്കാരന്‍ പകര്‍ത്തി സമൂഹ മാധ്യമത്തില്‍ പങ്കുവച്ചതോടെയാണ് സംഭവം വിവാദമായത്.

എന്നാൽ  യാത്രക്കാരൻ മദ്യപിച്ച് സ്ത്രീകളെ ശല്യം ചെയ്തതാണ് പൊലീസ് ഇടപെടലിന് കാരണമായതെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. ശല്യം ചെയ്തപ്പോൾ പൊലീസിനോട് പരാതിപ്പെട്ടിരുന്നു വെന്ന് സഹയാത്രികരും പറയുന്നു . ഇതൊടെ എ. എസ്. ഐ ക്കതിരെ നടപടി ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത ശേഷം മതിയെന്ന് തീരുമാനം.

നിലത്തിട്ട് ചവിട്ടുന്ന ദൃശ്യങ്ങൾ ഉണ്ടങ്കിലും സംഭവത്തിൻ്റെ യഥാർത്ഥ വശം അതല്ലന്നാണ് പൊലീസിൻ്റെ വാദവും പാലക്കാട് സബ് ഡിവിഷനൽ ഡിവൈ. എസ്.പിയുടെ അന്വേഷണ റിപ്പോർട്ടും. മാഹിയിൽ നിന്ന് സ്ലീപ്പർ കൊച്ചിൽ കയറിയ യാത്രക്കാരൻ മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു. രണ്ട് പെൺകുട്ടികളിറുന്ന സീറ്റിന് മുന്നിലിരുന്ന് ശല്യം ചെയ്തു. വസ്ത്രം പൊലും മാറിയ അവസ്ഥയിലാണ് ഇരുന്നതെന്ന് യാത്രക്കാരായ പെൺകുട്ടികളും മൊഴി നൽകിയിട്ടുണ്ട് .

ഇതോടെയാണ് പൊലീസും ടി.ടി.ഇ യും വിഷയത്തിലിടപെട്ടതെന്നും ടിക്കറ്റില്ലന്ന് കണ്ടതോടെ മാറ്റാൻ ടി.ടി. ഇ നിർദേശിച്ചെന്നുമാണ് റിപ്പോർട്ട്.പക്ഷെ പോലീസുകാരൻ യാത്രക്കാരനെ ചവിട്ടിയത് ഒരു കാരണവശാലും ന്യായികരിക്കാൻ കഴിയുന്ന കാര്യമല്ല .അതുകൊണ്ട് തന്നെ  ചവിട്ടിയത് തെറ്റാണന്നും റിപ്പോർട്ടിൽ ചൂണ്ടി കാണിക്കുന്നുണ്ട് .

എന്തായാലും യാത്രക്കാരനെ മർദിച്ച  സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുതിരിക്കുകയാണ് ഇപ്പോൾ.സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണര്‍ക്ക് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് നിര്‍ദ്ദേശം നല്‍കി.