കാണാതായ ഒരു പെൺകുട്ടിയെ കൂടി പിടിയിൽ ;ബാക്കിയുള്ളവർ ഗോവയിലെന്ന് സൂചന

0
87

കോഴിക്കോട് വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും കാണാതായ പെണ്‍കുട്ടികളിൽ ഒരാളെ കൂടി പോലീസ് കണ്ടെത്തി .ഇന്ന് പുലർച്ചെ 3 മണിയോടെയാണ് പെൺകുട്ടിയെ കണ്ടെത്തിയത് .സ്വകാര്യ ബസിൽ നാട്ടിലേക്ക് വരും വഴിയാണ് കണ്ടെത്തിയത് ഒരാളെ ഇന്നലെ ബെംഗളൂരുവിലെ മടിവാളയില്‍ നിന്നും കണ്ടെത്തിയിരുന്നു .ഇനി 4 പേരെ കൂടി കണ്ടെത്താൻ ഉണ്ട് .ഒപ്പം ഉള്ളവർ ഗോവക്ക് പോയിട്ടുണ്ടാകയും എന്നാണ് പിടിയിലായ പെൺകുട്ടി പറയുന്നത് .

കോഴിക്കോടേക്ക് വരുന്നതിനിടെയാണ് പെൺകുട്ടി പിടിയിലായത് .പെൺകുട്ടി നാട്ടിലേക്ക് വരുന്നതിനായി ടിക്കറ്റ് ബുക്കുചെയ്യ്തിരുന്നത് അമ്മയുടെ നമ്പറിൽ നിന്നും ആയിരുന്നു. ബസ് ജീവനക്കാർ എവിടെ നിന്നുമാണ് പെൺകുട്ടി കയറുന്നത് എന്നറിയാൻ വേണ്ടി ഈ നമ്പറിലേക്ക് വിളിച്ചപ്പോൾ ആയിരുന്നു സംഭവിച്ച വിവരങ്ങൾ അമ്മ ബസ് ജീവനക്കാരോട് പറഞ്ഞത് .തുടർന്ന് പോലീസിൽ വിവരം അറിയിക്കുക ആയിരുന്നു .അങ്ങനെ ബസിൽ കയറിയ പെൺകുട്ടിയെ പോലീസ് ബസ് തടഞ്ഞ നിർത്തി പിടികൂടുകയും ചെയ്തിരുന്നു .

കഴിഞ്ഞ ദിവസമായിരുന്നു സഹോദരിമാര്‍ ഉള്‍പ്പെടുന്ന ആറു കുട്ടികളെ ചിൽഡ്രൻസ് ഹോമിൽ നിന്നും കാണാതായത്. ഇന്നലെ വൈകീട്ടോടെയാണ് കുട്ടികളെ കാണാതായ വിവരം പുറത്തറിഞ്ഞത്. അടുക്കളയുടെ ഭാഗത്തെ മതിലില്‍ ഏണി ചാരിയാണ് ഇവര്‍ പുറത്തേക്ക് കടന്നതെന്നാണ് വിവരം.ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമായിരുന്നു നേരത്തെ ഇവരെ ചില്‍ഡ്രന്‍സ് ഹോമില്‍ പാര്‍പ്പിച്ചിരുന്നത്.

.ഇതിൽ ഒരു പെൺകുട്ടിയെ കഴിഞ്ഞ ദിവസം ബാന്ഗളുരുവിൽ നിന്നും പിടി കൂടിയിരുന്ന് .ഇവര്‍ക്കൊപ്പം കൂടെയുണ്ടായിരുന്ന രണ്ടു യുവാക്കളും പിടിയിലായിട്ടുണ്ട്. പിടിയിലായ യുവാക്കളിലൊരാള്‍ തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിയും മറ്റൊരാള്‍ കൊല്ലം സ്വദേശിയുമാണ്.ബാക്കിയുള്ള 5 പെൺകുട്ടികൾ ഓടി രക്ഷപ്പെടുക ആയിരുന്നു ഇതിൽ ഒരാളാണ് ഇന്ന് പിടിയിൽ ആയത് .ഇനി അവശേഷിക്കുന്നത് 4 പേര് കൂടിയാണ് .ഇവർക്കായി തിരച്ചിൽ തുടർന്നുകൊണ്ടിരിക്കുകയാണ് .