മദ്യപിച്ച് വാഹനം ഓടിച്ച് ബെെക്ക് യാത്രക്കാരെ ഇടിച്ച് തെറിപ്പിച്ചു : വീഡിയോ

0
152

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തിൽ എ.എസ്.ഐയും സംഘവും അറസ്റ്റിൽ. ബൈക്ക് യാത്രക്കാരനെ ഇടിച്ചശേഷം പൊലീസുകാർ വാഹനം നിർത്താതെ പോവുകയായിരുന്നു. സംഭവത്തിൽ മലപ്പുറം പൊലീസ് ക്യാമ്പിലെ എ.എസ്.ഐ പ്രശാന്തിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാത്രി തൃശൂർ കണ്ണാറയിലാണ് സംഭവമുണ്ടായത്. യാത്രക്കാരനെ ഇടിച്ചിട്ട ശേഷം വാഹനം നിർത്താതെ പോയ എ.എസ്.ഐയേയും സുഹൃത്തുക്കളേയും നാട്ടുകാർ ചേർന്ന് പിടികൂടുകയായിരുന്നു.മദ്യപിച്ച് വാഹനമോടിച്ചു, അപകടം ഉണ്ടാക്കി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പ്രശാന്തിനെതിരെ കേസെടുത്തിരിക്കുന്നത്.

സുഹൃത്തിന്റെ പിറന്നാളാഘോഷത്തിന് ശേഷം മടങ്ങുകയായിരുന്ന പ്രശാന്തും സുഹൃത്തുക്കളും ബൈക്ക് യാത്രികനെ ഇടിച്ചിട്ട ശേഷം ഒരു കിലോമീറ്ററോളം ദൂരം വാഹനം നിർത്താതെ പോവുകയായിരുന്നു. പിന്നീട് വാഹനത്തിന് സംഭവിച്ച കേടുപാടുകൾ പരിശോധിക്കാൻ നിർത്തിയപ്പോഴാണ് നാട്ടുകാർ ഇവരെ പിടികൂടുന്നത്.