പീഡന കേസിൽ ജാമ്യത്തിലിറങ്ങിയ അച്ഛൻ വീണ്ടും മകളെ പീ‍ഡിപ്പിച്ചു

0
195

മകളെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ പ്രതി ജാമ്യത്തിലിറങ്ങിയ ശേഷം ഇരയെ വീണ്ടും പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ പട്ടാമ്ബിയില്‍ വാടകയ്ക്ക് താമസിക്കുന്ന തൃശൂര്‍ സ്വദേശിയായ നാല്‍പ്പതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കുന്നംകുളം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.

2016ൽ ആണ് ആദ്യത്തെ കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിൽ ആരുമില്ലാത്ത സമയങ്ങളിൽ ആയിരുന്നു ഇയാൾ മകളെ പീഡിപ്പിച്ചിരുന്നത്. അച്ഛനെ ഭയന്ന് പ്രായപൂർത്തിയാകാത്ത മകൾ ആദ്യം ആരോടും പറഞ്ഞിരുന്നില്ല.

പിന്നീട് വിവരമറിഞ്ഞ ബന്ധുക്കളാണ് ഇയാൾക്കെതിരെ പരാതി നൽകിയത്. സംഭവത്തിൽ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മാസങ്ങൾക്ക് മുമ്പ് ജാമ്യത്തിൽ ഇറങ്ങിയ പ്രതി കഴിഞ്ഞ ഓഗസ്റ്റിൽ വീട്ടിൽ ആളില്ലാത്ത സമയത്ത് വീണ്ടും പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ബന്ധുക്കളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.