ജാമ്യത്തിലിറങ്ങിയ പോക്‌സോ കേസ് പ്രതിയായ ആര്‍.എസ്.എസ് പ്രവര്‍ത്തകന് വൻ സ്വീകരണം. ബി.ജെ.പി വാര്‍ഡ് മെമ്പറുടെ സാന്നിധ്യത്തിലാണ് പ്രതിക്ക് സ്വീകരണം സംഘടിപ്പിച്ചത്.പോക്‌സോ കേസിൽ റിമാന്‍ഡിലായിരുന്ന കല്ലിയൂര്‍ വെള്ളായണി തെന്നൂരിലെ ഷിജിനാണ് ഇത്തരത്തിൽ ഒരു വാൻ സ്വീകരണം ബിജെപി നല്‍കിയിരിക്കുന്നത് .ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ബിജെപി പ്രവര്‍ത്തകര്‍ പങ്കുവച്ചു .എന്തായാലും സംഭവം ഇപ്പോൾ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ് .
ജനുവരി 10ന് വിഴിഞ്ഞം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ ഒന്നാം പ്രതിയാണ് ഷിജിന്‍. വവ്വാമൂല സ്വദേശിനിയെ പ്രണയം നടിച്ച് കോഴിക്കോട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് ഇയാൾക്കെതിരെ പോലീസ് കേസെടുത്തത്.ഇത് കൂടാതെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ വീടാക്രമിച്ചതടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാള്‍.ഇത്തരത്തിൽ പോക്‌സോ കേസില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്ന പ്രതിക്ക് ജാമ്യം കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. ജാമ്യത്തിലിറങ്ങിയ ഷിജിന് തെന്നൂര്‍ പ്രതിഭ ഗ്രന്ഥശാലയ്‌ക്ക് മുന്നില്‍ കേക്ക് മുറിച്ചാണ് ബിജെപിക്കാർ സ്വീകരണം നല്‍കിയത്.
ആഘോഷത്തിന്റെ ഫോട്ടോകള്‍ നവമാധ്യമങ്ങളിലടക്കം ബിജെപി പ്രവര്‍ത്തകര്‍ പങ്കുവച്ചു. ബിജെപി വാര്‍ഡ് മെമ്പറായ ആതിര, യുവമോര്‍ച്ച കോവളം മണ്ഡലം സെക്രട്ടറി കെ എസ് വിഷ്ണു, കല്ലിയൂര്‍ വെസ്റ്റ്‌മേഖലാ പ്രസിഡന്റ് ജെ വി പ്രശാന്ത്, ആര്‍എസ്എസ് മുഖ്യശിക്ഷക് അഭിലാഷ് എന്നിവരാണ് ആഘോഷത്തിന് നേതൃത്വം നല്‍കിയത്.കൂടാതെ കേസിൽ ഒളിവിലെന്ന് പൊലീസ് പറയുന്ന രണ്ടാംപ്രതിയും ഈ ആഘോഷത്തില്‍ ഉണ്ടായിരുന്നു.സംഭവം വിവാദമായതോടെ ഇതിനെതിരെ നിരവധിപേർ രംഗത്തെത്തുകയും ചെയ്തു .
.