സ്കൂൾ ശുചിമുറിയിൽ വെച്ച് പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി ; പ്രതി പിടിയിൽ .

0
141

സ്കൂളിൽ വെച്ച് കലോത്സവം നടക്കുന്നതിനിടയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കുളിമുറിയിൽ വെച്ച് പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ . പൊന്നാനിയിലാണ് ഈ സംഭവം നടക്കുന്നത്.പൊന്നാനി മരക്കടവ് മൂസാന്റെപുരയ്ക്കല്‍ നൗഫല്‍ (32) ആണ് പൊന്നാനി പോലീസിന്റെ  പിടിയിലായത്.പോക്‌സോ അടക്കമുള്ള കേസുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്  .ഇയാൾ മയക്കുമരുന്നിന് അടിയാണെന്നാണ് പോലീസ് പറയുന്നു.

ഒന്നരവര്‍ഷം മുമ്പ് സ്‌കൂളിലെ കലോത്സവദിവസം മുഖം കഴുകാന്‍ ശുചിമുറിയിൽ  എത്തിയ പെണ്‍കുട്ടിയെ  ബാത്റൂമിൽ കയറ്റി വായ പൊത്തി പിടിച്ചു ബലാൽസംഗം ചെയ്യുകയ്യും പ്രതി ഇതിന്റെ ദൃശ്യങ്ങൾ ഇയാളുടെ  മൊബൈലിൽ  പകർത്തുകയും ചെയ്തു.കുതറി മാറിയ പെൺകുട്ടി ബാത്റൂമിന്റെ പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു.

സംഭവത്തിന് ശേഷം മാനസികമായി തകര്‍ന്ന കുട്ടിക്ക് അടുത്തിടെ ബലാൽസംഗം ചെയ്ത മൊബൈല്‍ ദൃശ്യങ്ങള്‍ പ്രതി അയച്ചുനല്‍കി.ഇത് സോഷ്യൽ മീഡിയയിൽ ഇടും എന്നും ഇനിയും തനിക്ക് കുട്ടിയെ ആവശ്യമുണ്ടെന്നും ഇയാൾ പറഞ്ഞു.സംഭവത്തെ ആരോടെങ്കിലും പറഞ്ഞാൽ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും ഇയാൾ കുട്ടിയെ ഭീക്ഷണി പെടുത്തിയിരുന്നു .ഒന്നര വർഷങ്ങൾക്ക് മുൻപ് പൊന്നാനി താളുക്കിലെ എന്ന  ഒരു സ്‌കൂളിലാണ് സംഭവം നടന്നത് .

ഇതോടെ മാനസികമായി തളർന്ന്  ഉറക്കം പോലും  നഷ്ടമായ പെൺ കുട്ടിയെ സ്‌കൂള്‍ അധികൃതര്‍ കൗണ്‍സിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ഉടൻ തന്നെ സംഭവം  പോലീസില്‍ അറിയിച്ചു..അപ്പോൾ തന്നെ പോലീസ് കേസെടുക്കുകയും അന്വേഷണം നടത്തി മരക്കാടിൽ നിന്ന് പ്രതിയെ പിടികൂടുകയും ചെയ്തു .

ഇയാളുടെ സഹോദരൻ ലഹരി ഉപയോഗം മൂലമാണ് മരണപ്പെട്ടത് എന്ന് പോലീസിന് മനസ്സിലായി.നേരത്തെ യാത്രക്കാരനെ കത്തികാട്ടി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ടെന്നും ഇയാൾക്ക് ഇത്തരത്തിലുള്ള സംഘവുമായി ബന്ധമുണ്ടെന്നു പൊന്നാനി സി ഐ വിനോദ് വലിയറ്റുർ പറഞ്ഞു.പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.