ഒരു സ്കൂളിലെ ഏഴ് വിദ്യാർഥിനികൾക്ക് പീഡനം ;പ്രതികൾക്കായി തിരച്ചിൽ

0
146

കാസർഗോഡ്ഒരു സ്കൂളിലെ ഏഴ് വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. ബേക്കൽ, അമ്പലത്തറ പോലീസ് സ്റ്റേഷനുകളിലായി ഏഴ് പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തു. സ്കൂളിൽ നടന്ന കൗൺസലിങ്ങിലാണ് കുട്ടികൾ പീഡനവിവരം വെളിപ്പെടുത്തിയത്. വ്യത്യസ്ത സമയങ്ങളിലായാണ് കുട്ടികളെ പീഡിപ്പിച്ചതെന്നാണ് മൊഴി. മൊഴിയുടെ അടിസ്ഥാനത്തിൽ നാലുപേർക്കായി പോലീസ് തിരച്ചിൽ തുടങ്ങി.കൂടുതൽ വിവരങ്ങൾ ഇതുവരെയും  ലഭ്യമായിട്ടില്ല.

ഇതേസമയം തന്നെ തൃശ്ശൂരിൽ നിന്നും സമാനമായ രീതിയിലുള്ള ഒരു വാർത്തയാണ് പുറത്ത് വരുന്നത് .സ്‌കൂളിലേക്ക് പോകുകയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനികളെ കാറില്‍ കയറ്റിക്കൊണ്ട് പോയി പീഢനം നടത്തിയ കേസില്‍ രണ്ട് പേരെ നെടുപുഴ പോലീസ് അറസ്റ്റ് ചെയ്തു.സ്ഥിരമായി സ്‌കൂളിന് സമീപത്തുനിന്നും ഇത്തരത്തിൽ കുട്ടികളെ കയറ്റിപോകുന്നുണ്ട് എന്ന വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത് . കുട്ടികളെ കൗണ്‍സിലിംഗിന് വിധേയമാക്കിയതില്‍ നിന്നും ഒന്നാം പ്രതി രാഹുലിന്റെ വീട്ടില്‍ വച്ച് കുട്ടികള്‍ പലപ്പോഴും ലൈംഗിക പീഡനത്തിന് ഇരയായിട്ടുള്ളതായി വെളിവായി.