.മകളുടെ കൂട്ടുകാരികൾക്ക് അശ്ലീല സന്ദേശം അയച്ച കേസിൽ 52 കാരൻ അറസ്റ്റിൽ !

0
178

സ്വന്തം അച്ഛൻ തന്നെ കൂട്ടുകാരിയോട് മോശമായി പെരുമാറിയാൽ ആ പെൺകുട്ടിയുടെ അവസ്ഥ എന്തായിരിക്കും ,ആ പെൺകുട്ടി എല്ലാവരുടെയും മുന്നിൽ അപഹാസ്യരായി പോകും അതും സ്വന്തം അച്ചനാൽ  തന്നെ ഇത്തരത്തിലുള്ള ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത് .

മകളുടെ കൂട്ടുകാരികൾക്ക് അശ്ലീല സന്ദേശം അയച്ച കേസിൽ 52 കാരൻ അറസ്റ്റിൽ ആയിരിക്കുകയാണ്. കണ്ണൂർ കടലായി സ്വദേശി ഹരീഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തതിരിക്കുന്നത് . ഒരു പെണ്‍കുട്ടിയുടെ രക്ഷിതാവ് നല്‍കിയ പരാതിയിലാണ് പൊലീസ് ഇയാൾക്കെതിരെ  കേസെടുത്തത്. പോക്സോ നിയമപ്രകാരമാണ് ഹരീഷിന് എതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

കൂടുതൽ തെളിവുകൾക്കായി പ്രതിയുടെ ഫോൺ പൊലീസ് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. മകളുടെ ഫോണെടുത്താണ് ഇയാൾ രഹസ്യമായി അവളുടെ കൂട്ടുകാരികളുടെ നമ്പറുകൾ ശേഖരിച്ചത്.തുടർന്ന് പെൺകുട്ടിയുടെ കൂട്ടുകാരികൾക്ക് അശ്ളീല സന്ദേശങ്ങളും ചിത്രങ്ങളുമെല്ലാം അയച്ച നൽകുകയാണ് .

 

എൽഐസി ഏജന്റായ പ്രതി ഈ പെൺകുട്ടിക്ക് പുറമെ നിരവധി സ്ത്രീകൾക്കും കുട്ടികൾക്കും അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ചിരുന്നതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട് .ഹരീഷിന്റെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് മറ്റ് നിരവധി സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇത്തരം സന്ദേശങ്ങള്‍ അയച്ചതായി വ്യക്തമായത്.
സംഭവത്തിൽ വിശദമായി അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.