13കാരനെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമം;പ്രമുഖ ഡോക്ടർക്കെതിരെ കേസ്

0
120

പതിമൂന്ന് വയസുള്ള ബാലനെ പീഡിപ്പിച്ച കേസിൽ മനോരോഗ വിദഗ്ദനായ ഡോ ഗിരീഷ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആർ ജയകൃഷ്ണനാണ് പ്രതി കുറ്റക്കാരനെന്ന് വിധിച്ചത്.പഠനത്തിൽ ശ്രദ്ധ കുറവുണ്ടെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞതിനെ തുടർന്നായിരുന്നു മാതാപിതാക്കൾ കുട്ടിയെ ഗിരീഷിനെ കാണിച്ചത് .സംഭവം നടക്കുന്ന സമയത്ത് സംസ്ഥാന സർക്കാരിന്റെ മാനസികാരോഗ്യ കേന്ദ്രത്തിലായിരുന്നു പ്രതി പ്രവർത്തിച്ചിരുന്നത്.

ചികിത്സയ്‌ക്ക് പ്രവേശിപ്പിക്കുമ്പോഴെല്ലാം ഇയാൾ കുട്ടിയെ പീഡിപ്പിക്കുക ആയിരുന്നു . ഈ വിവരം പുറത്ത് പറയരുതെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.പ്രതിയെ കണ്ട്  തിരിച്ച്  മടങ്ങവെ കുട്ടി  ഭയന്നിരിക്കുന്നത് കണ്ട് വീട്ടുകാർ ചോദിച്ചപ്പോഴാണ് കുട്ടി പീഡന വിവരം പറയുന്നത്.വിവരം അറിഞ്ഞ ഉടൻ തന്നെ കുട്ടിയുടെ മാതാപിതാക്കൾ  ചൈൽഡ്‌ലൈനിൽ അറിയിക്കുകയായിരുന്നു.

തുടർന്ന്ഫോർട് പൊലീസ് സംഭവത്തിൽ കേസെടുത്തു അന്വേഷണം നടത്തി വരികയായിരുന്നു . ഇതിന് പുറമെ മറ്റൊരു കുട്ടിയെ പീഡിപ്പിച്ച കേസിലും പ്രതിയാണ് ഡോക്ടർ. ഈ സംഭവത്തിൽ കേസ് വിചാരണ ഘട്ടത്തിലാണ്. നേരത്തെ ചികിത്സയ്ക്ക് എത്തിയ വിവാഹിതയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിലും ഇയാൾ പ്രതിയായിരുന്നു. സംഭവം ഒത്തുതീർപ്പാക്കിയതാണ് അന്ന് ശിക്ഷിക്കപ്പെടാതിരിക്കാൻ കാരണം.2017ആഗസ്റ്റ് 14നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മണക്കാടുള്ള പ്രതിയുടെ സ്വകാര്യ ക്ലിനിക്കിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.