മൂന്ന് പ്ലസ് വൺ വിദ്യാർത്ഥികളുടെ മരണം : അപകടത്തിന്റെ ദൃശ്യങ്ങൾ

0
172

കഴിഞ്ഞ ദിവസം തിരുവന്തപുരത്ത് മൂന്ന് പ്ലസ്വൺ വിദ്യാർത്ഥികളുടെ മരണത്തിന് കാരണമായ അപകടത്തിവന്റെ സിസിടിവി ദൃശൃങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അമിതവേഗത്തിലെത്തിയ ബൈക്ക് മരത്തിലിടിച്ചാണ് അപകടമുണ്ടായത്. തിരുവനന്തപുരം ജില്ലയിലെ വഴയിലയിലാണ് സംഭവം.

ബൈക്ക് . ബിനീഷ്(16), സ്റ്റെഫിൻ(16), മുല്ലപ്പൻ(16) എന്നിവരാണ് അപകടത്തിൽ മരിച്ചത്. അപകടം നടന്നയുടൻ ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. മൂന്നുപേരെയും ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കഴിഞ്ഞ ദിവസം വൈകിട്ട് നാലുമണിയോടെയാണ് അപകടം ഉണ്ടായത്. നെടുമങ്ങാട് ഭാഗത്തുനിന്ന് തിരുവനന്തപുരത്തേക്ക് വരുന്നതിനിടെയാണ് അപകടം. അമിതവേഗതയിലായിരുന്നു ബൈക്ക്. വളവിൽവെച്ച് നിയന്ത്രണം വിട്ട ബൈക്ക് തെന്നിമാറി കുറ്റിക്കാട്ടിനുള്ളിലെ മരത്തിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് പൂർണമായും തകർന്നു.

സംഭവത്തിൽ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഓടിക്കൂടിയ നാട്ടുകാർ പെട്ടെന്ന് തന്നെ രക്ഷാപ്രവർത്തനം നടത്തി. എന്നാൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മൂന്നു പേരും മരിച്ചതായാണ് വിവരം. ഇവരുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.