ഒടുവിൽ മുഖ്യമന്ത്രി മൗനം വെടിഞ്ഞു സട കുടഞ്ഞ് എഴുന്നേറ്റു. ന്യൂനപക്ഷങ്ങൾ ഇന്ത്യയിൽ ആക്രമിക്കപ്പെടുന്നു. ഹലാൽ വിവാദത്തിലൂടെ ഒരു വിഭാഗത്തെ അടച്ചാക്ഷേപിക്കാനുള്ള ശ്രമം നടക്കുന്നു,’ ഇന്ത്യയുടെ സംസ്‌കാരത്തെ ഹിന്ദുത്വ അജണ്ടയ്ക്ക് കീഴ്‌പ്പെടുത്തുകയാണെന്നും. പൗരത്വ നിയമ ഭേദഗതിയിലൂടെ മുസ്‌ലിം സമുദായത്തെ ഇന്ത്യയിൽ നിന്ന് അകറ്റാനുള്ള ശ്രമം നടത്തി.
ഗോവധ നിരോധനത്തിന്റെ പേര് പറഞ്ഞ് രാജ്യത്ത് പ്രശ്‌നം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ലക്ഷദ്വീപിന് മുകളിലും സംഘപരിവാറിന്റെ ബുൾഡോസർ ഉരുളാൻ തുടങ്ങിയിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നു. ഇവിടുത്ത സംഘപരിവാറിന് കൊടുക്കുന്ന ഏറ്റവും വലിയ ഒരടി തന്നെയാണ് ഇത്.
ഹലാൽ എന്ന പേരിൽ തുപ്പിയ ഭക്ഷണമാണ് വിളമ്പുന്നതെന്നും, അതുകൊണ്ട് ഹലാൽ സർട്ടിഫൈഡ് ഹോട്ടലുകളിൽ നിന്നും ഭക്ഷണം കഴിക്കരുത് എന്നുമാണ് സംഘപരിവാർ പ്രചാരണം നടത്തുന്നത്. അതിന് എതിരെ യുള്ള ശക്തമായ മറുപടിയാണ് മുഖ്യമന്ത്രി കൊടുത്തത്.
മുസ്ലീങ്ങൾ തരുന്ന ഭക്ഷണം കഴിക്കരുത് . ചില സമയത്തൊക്കെ മുഖ്യമന്ത്രി മറുപടി പറയില്ല. പ്രത്യേകിച്ച് സംഘപരിവാറിനെ . കുറച്ച് നാളുകൾക്ക് ശേഷമാണ് ഇത്രയും അക്രമിച്ച് രംഗത്ത് വരുന്നത്. അത്രത്തോളം ജനമനസ്സുകളിൽ ഹലാൽ വിഷയം അസ്വസ്ഥത സൃഷ്ടിച്ചിരുന്നു. ഇടയ്ക്ക് അത്തരത്തിൽ വിവാദങ്ങൾ തന്നെ വന്നിരുന്നു. മുഖ്യമന്ത്രി ആർ.എസ്.എസിന് കുടപിടിക്കുകയാണെന്നും സംഘപരിവാറിന് ഒരുപാട് വിട്ടു വീഴ്ചകൾ ചെയ്യുന്നുണ്ടെന്നും വിവാദങ്ങൾ ഉണ്ടായിരുന്നു. എന്തയാലും പ്രതികരിച്ചത് നന്നായി.