മുഖ്യമന്ത്രിക്ക് ഇത് മധുവിധുകാലം : അധിക്ഷേപവുമായി ആർ.എസ്.എസ് മുഖപത്രം കേസരി

0
164

മുഖ്യമന്ത്രിക്കും അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാർക്കുമെതിരെ അധിക്ഷേപ പരാമർശവുമായി ആർ.എസ്.എസ് മുഖപത്രമായ കേസരി വാരിക.കോഴിക്കോട് മർക്കസ് ഇന്റർനാഷനൽ സ്‌കൂളിന്റെ കെട്ടിട ഉദ്ഘാടനത്തിന് പിണറായിയും കാന്തപുരവും ഒരുമിച്ച് പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ആർ.എസ്.എസിന്റെ വിമർശനം.

ചൈന, താലിബാൻ എന്ന ഹൂറിയുമായാണ് മധുവിധു ആഘോഷിക്കുന്നതെങ്കിൽ കേരള മുഖ്യൻ വിജയൻ ഒരേ സമയം ഇത്തരം രണ്ട് ഹൂറികളുമായാണ് മധുവിധു ആഘോഷിക്കുന്നത്. ഒന്ന് സമസ്ത സുന്നിയും മറ്റേത് എ.പി. സുന്നിയും. ഈ രണ്ട് ഹൂറിമാരും പരസ്പരം പോരടിക്കുന്നവരാണ്.

നേരത്തെ മാർക്സിസ്റ്റ് പാർട്ടിയോട് ചേർന്നതിന് കാന്തപുരം ഗ്രൂപ്പിനെ അരിവാൾ സുന്നിയെന്ന് വിളിച്ച് കളിയാക്കിയവരാണ് സമസ്ത എന്ന പുതിയ ഹൂറി. ലീഗ് നേതൃത്വവുമായി സൗന്ദര്യപിണക്കത്തിലായ സമസ്തക്കാർ വിജയൻ സഖാവിനോട് പരസ്യമായി അടുപ്പം കാണിക്കാൻ തുടങ്ങിയിട്ട് അധികം നാളായില്ല.പുതിയ ഹൂറി വന്നപ്പോഴും പഴയ ഹൂറിയുടെ കൈയും പിടിച്ച് സഖാവ് മധുവിധുവിന്റെ സ്മരണ പുതുക്കുന്ന കാഴ്ചയാണ് മർക്കസ് സ്‌കൂൾ ഉദ്ഘാടനത്തിന് കണ്ടത്. ചൈന ദീർഘകാലം ഗവേഷണം നടത്തിയാണ് താലിബാനുമായി അടുത്തത്. എന്നാൽ, അതൊന്നുമില്ലാതെയാണ് വിജയൻ കീരിയും പാമ്പുമായ രണ്ട് സുന്നികളെയും ഇടതും വലതും നിർത്തിയത്,’ ലേഖനത്തിൽ പറയുന്നു.