മകളെ കാണാനെത്തി : കാമുകനെ അച്ഛൻ കുത്തികൊന്നു!

0
158

പുലർച്ചെ തന്നെ കേട്ട അരുംകൊലയുടെ ഞെട്ടലിലാണ് പേട്ട നിവാസികൾ. മകളെ കാണാൻ എത്തിയ ആൺ സുഹൃത്തിനെ അച്ഛൻ കുത്തിക്കൊന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം. 19കാരനായ പേട്ട സ്വദേശി അനീഷ് ജോർജ് ആണ് കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ അച്ഛൻ ലാലൻ പൊലീസിൽ കീഴടങ്ങിയിട്ടുണ്ട്.

കള്ളനെന്ന് കരുതിയാണ് യുവാവിനെ കുത്തിയതെന്നാണ് ലാലു പൊലീസിനോട് വ്യക്തമാക്കിയത്. ലാലൻ സംഭവത്തെ കുറിച്ച് വിശദമാക്കുന്നത് ഇങ്ങനെയാണ്: പുലർച്ചെ 4 മണിക്കായിരുന്നു സംഭവം. കള്ളനെന്ന് കരുതി അനീഷിനെ ആക്രമിക്കുകയായിരുന്നു എന്നാണ് ലാലൻ പൊലീസിനോട് പറഞ്ഞത്. വീടിനുള്ളിൽ നിന്ന് ശബ്ദം കേട്ടാണ്, താൻ ഉണർന്നതെന്ന് ലാലൻ പറഞ്ഞു.

ലാലനെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. കള്ളനെന്ന് കരുതി കുത്തി കൊന്നതു തന്നെയാണോ എന്നാണ് പൊലീസ് വിശദമായി അന്വേഷിക്കുന്നത്. പള്ളിയിലെ കൊയർ ബാൻഡിലെ അംഗമായിരുന്നു ലാലന്റെ മകളും അനീഷും. ഇരുവരും പ്രണയത്തിലായിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പൊലീസ് വീട് സീല് ചെയ്തിട്ടുണ്ട്.