അനീഷ് ജോർജ്ജിന്റെ കൊലപാതകം :മുൻവെെരാ​ഗ്യമെന്ന് കുടുംബം

0
151

തിരുവനന്തപുരം പേട്ടയിൽ മകളുടെ സുഹൃത്തിനെ അച്ഛൻ കുത്തിക്കൊന്ന സംഭവത്തിൽ ഗുരുതര ആരോപണവുമായി കൊല്ലപ്പെട്ട 19 കാരന്റെ കുടുംബം. മകനെ വിളിച്ച് വരുത്തി കൊലപെടുത്തിയതെന്ന് അനീഷിന്റെ അമ്മ ഡോളി റിപ്പോർട്ടർ ടിവിയോട് പ്രതികരിച്ചു. കുടുംബ പ്രശ്‌നങ്ങൾ ഒത്തു തീർപ്പാക്കാൻ ഇടപെട്ടത്തിൽ ഉള്ള മുൻവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും മാതാപിതാക്കൾ ആരോപിച്ചു.

ബുധനാഴ്ച പുലർച്ചെ പോലീസ് വീട്ടിൽ വന്നപ്പോളാണ് കൊലപാതകവിവരം അറിയുന്നത്. പിന്നീട് അനീഷിന്റെ ഫോൺ പരിശോധിച്ചപ്പോൾ പെൺകുട്ടിയുടെ അമ്മയുടെ ഫോണിൽനിന്ന് കോൾ വന്നിരുന്നു. ഈ ഫോൺകോൾ അനുസരിച്ചായിരിക്കും കും മകൻ അവിടേക്ക് പോയതെന്നും ഡോളി പറഞ്ഞു. സൈമണിന്റെ വീട്ടിൽ പലപ്പോഴും പ്രശ്നങ്ങളുണ്ടായിരുന്നു. ഈ സമയത്ത് പ്രശ്‌ന പരിഹാരത്തിനായി അനീഷ് പോയിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.