രാജ്യത്ത് വീണ്ടും ഇന്ധനവില കുറഞ്ഞേക്കും. കരുതല്‍ ശേഖരത്തില്‍ നിന്ന് അസംസ്‌കൃത എണ്ണ പൊതുവിപണിയിലെത്തിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. 50 ലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണയാണ് വിപണിയിലെത്തിക്കുക. നിലവിലെ കണക്ക് പ്രകാരം 38 ദശലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണയാണ് കരുതല്‍ ശേഖരത്തില്‍ ഉള്ളത്. അമേരിക്ക, ജപ്പാന്‍, കൊറിയ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ കരുതല്‍ ശേഖരത്തില്‍ നിന്ന് വിപണിയിലെത്തിച്ച് വില വര്‍ധന പിടിച്ചു നിര്‍ത്താന്‍ ശ്രമം നടത്തിയിരുന്നു.
ഇത്തരം തീരുമാനം വഴി ക്രൂഡ് ഓയില്‍ വില കുറയ്ക്കാന്‍ ഒപെക് രാജ്യങ്ങളെ നിര്‍ബന്ധിതമാക്കുക ആണ് രാജ്യങ്ങളുടെ ലക്ഷ്യം. വില കുറയ്ക്കാന്‍ കേന്ദ്രം നേരത്തെ എക്‌സൈസ് തീരുവ കുറച്ചിരുന്നു. നികുതി ഇനത്തില്‍ പെട്രോള്‍ ലിറ്ററിന് 5 രൂപയും ഡീസലിന് 10 രൂപയുമാണ് കുറച്ചത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. ഇന്ധനവില വര്‍ധനയ്ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ രാജ്യവ്യാപകമായ പ്രതിഷേധം തുടരുന്നതിനി ടെയാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം.
കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ ദീപ് സിങ് പുരിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതലയോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനം ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. തന്ത്രപ്രധാ നമായ കരുതല്‍ ശേഖരത്തി ല്‍ നിന്ന് 50 ലക്ഷം ബാരല്‍ വിപണിയിലിറക്കാനാണ് തീരുമാനിച്ചത്. അമേരിക്ക,ജപ്പാന്‍, കൊറിയ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ കരുതല്‍ ശേഖരത്തില്‍ നിന്ന് വിപണിയി ലെ ത്തിച്ച് വില വര്‍ധന പിടിച്ചു നിര്‍ത്താന്‍ ശ്രമം നടത്തിയിരുന്നു.ഇത്തരം തീരുമാനം വഴി ക്രൂഡ് ഓയില്‍ വില കുറയ്ക്കാന്‍ ഒപെക് രാജ്യങ്ങളെ നിര്‍ബന്ധിതമാക്കുക ആണ് രാജ്യങ്ങളുടെ ലക്ഷ്യം.