പെരിന്തല്‍മണ്ണ ടൗണില്‍ 22 കിലോമീറ്റര്‍ യാത്ര ചെയ്ത് ചായ കുടിക്കാനെത്തിയ ചെറുപ്പക്കാര്‍ക്കെതിരെ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ നടപടിക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമാകുകയാണ്.
‘കഴിഞ്ഞ ദിവസം രാത്രിയില്‍ പെരിന്തല്‍മണ്ണ ടൗണില്‍ 22 കിലോമീറ്റര്‍ യാത്ര ചെയ്ത് ചായ കുടിക്കാന്‍ എത്തിയ 6 ചെറുപ്പക്കാര്‍ക്ക് പൊലീസ് വക ഫ്രീ ചായ എന്ന വാര്‍ത്ത പോലീസിന്റെ പേജിൽ ഷെയർ ചെയ്തപ്പോഴാണ് ഇത് ശ്രദ്ധിക്കപ്പെടുന്നത്. .
രാത്രികാലത്ത് 22 കിലോമീറ്റര്‍ യാത്ര ചെയ്ത് ചായ കുടിക്കുവാന്‍ എത്തിയതിനെ ചോദ്യം ചെയ്ത്, അത് വിശ്വസിനീയമല്ല എന്ന് പറഞ്ഞ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. തുടർന്ന് സ്റ്റേഷനിൽ ചായ ഇട്ട് കുടിക്കുകയായിരുന്നു. പോലീസിനെതിരെ ധാരാളം വിമർശനങ്ങളാണ് ഇതിന് എതിരെ ഉയരുന്നത്.