പശുവിനെ സംരക്ഷിക്കാൻ വടിവാൾ വാങ്ങു: സ്വാധി സരസ്വതി

0
158

പശുക്കളെയും കുടുംബത്തെയും സംരക്ഷിക്കാൻ ആളുകൾ വടി വാളുകൾ വാങ്ങി സൂക്ഷിക്കണമെന്ന വിവാദ പരാമർശവുമായി വിശ്വഹിന്ദു പരിഷത്ത് നേതാവ് സാധ്വി സരസ്വതി. ലക്ഷങ്ങൾ മുടക്കി ഫോണുകൾ വാങ്ങുന്നതിന് പകരം പശുക്കൾക്കും കുടുംബത്തിന് സംരക്ഷണം ഉറപ്പാക്കാൻ ആളുകൾ വാളും ആയുധങ്ങളും വാങ്ങണമെന്നായിരുന്നു സരസ്വതിയുടെ പരാമർശം. വി.എച്ച്.പി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.

‘ലക്ഷക്കണക്കിന് രൂപയുടെ ഫോണുകൾ വാങ്ങാൻ ആളുകൾക്ക് കഴിയുമെങ്കിൽ, അവർക്ക് തീർച്ചയായും അവരുടെ പശുക്കളുടെയും കുടുംബത്തിന്റേയും സംരക്ഷണത്തിനായി ആയുധങ്ങൾ വാങ്ങി വീട്ടിൽ സൂക്ഷിക്കാം.ഗോഹത്യയിൽ നിന്ന് ആളുകൾക്ക് അവരുടെ ‘ദിവ്യമാതാവിനെ’ സംരക്ഷിക്കാൻ ഇതുവഴി സാധിക്കും.’ എന്നായിരുന്നു സാധ്വി സരസ്വതി പറഞ്ഞത്.