ജസ്റ്റിസ് സിറിയക് ജോസഫിനെതിരെയുള്ള വിമര്‍ശനങ്ങളില്‍ കെ.ടി. ജലീല്‍ എം.എല്‍.എയെ പിന്തുണച്ച് പൂഞ്ഞാർ മുൻ എംഎൽഎ പിസി ജോർജ്.കൂടാതെ കെ ടി ജലീലിനെ തന്റെ പാർട്ടിയിലേക്ക് ക്ഷണിക്കുകയും ചെയ്തു അദ്ദേഹം . സിറിയക് ജോസഫിനെക്കുറിച്ച് ജലീൽ ഫേസ്ബുക്കിലൂടെ കുറിച്ചതെല്ലാം നൂറു ശതമാനം സത്യമാണ്. ഇടതുപക്ഷ ബന്ധം വിച്ഛേദിച്ച് ജലീൽ എന്റെ കൂടെ പോരുയെന്നും പിസി ജോർജ് പറഞ്ഞു. മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് പിസി ജോർജ് കെ ടി ജലീലിന് പിന്തുണയറിയിച്ചത്.
‘ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ പറഞ്ഞതെല്ലാം നൂറു ശതമാനം സത്യമാണ്. ഇടതുപക്ഷ ബന്ധം വിശ്ചേദിച്ച് എന്റെ പാര്‍ട്ടിയില്‍ കൂടെ പ്രവര്‍ത്തിക്കാന്‍ ക്ഷണിക്കുകണ്. ജലീല്‍ ഇങ്ങു പോര് നമുക്ക് ഒന്നിച്ചു പോകാം,’എന്നുമാണ് മാധ്യമ പ്രവർത്തകരോട് പി.സി. ജോര്‍ജ് പറഞ്ഞത്.
ഇതേസമയം തന്നെ ജസ്റ്റിസ് സിറിയക് ജോസഫിനെതിരെയുള്ള കെ.ടി.ജലീലിന്റെ വിമര്‍ശനവും പരിഹാസവും ഇപ്പോളും തുടരുകയാണ്.ലോകായുക്തയിൽ വിരമിച്ച ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് കെടി ജലീൽ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ നിരന്തരം പുറത്തുവിടുന്നത്. ഔദ്യോഗിക ജീവിതത്തില്‍ സിറിയക് ജോസഫ് അലസനാണെന്നും കേസുകളില്‍ വിധി പറയാത്ത ന്യായാധിപനാണെന്നും ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.സുപ്രീംകോടതിയിലെ മൂന്നര വർഷത്തെ സേവനക്കാലയളവിൽ വെറും ആറ് വിധി പ്രസാതാവം മാത്രമാണ് അദ്ദേഹം നടത്തിയതെന്നും ജലീൽ വിമർശിച്ചു.
മൂന്നരവര്‍ഷം സുപ്രീംകോടതിയില്‍ ഇരുന്നിട്ട് ആറ് കേസില്‍ മാത്രം വിധി പറഞ്ഞയാള്‍ തനിക്കെതിരായ കേസില്‍ 12 ദിവസം കൊണ്ട് വിധി പറഞ്ഞെന്നായിരുന്നം ജലീല്‍ നേരത്തെ സിറിയക് തോമസിനെതിരെ ആരോപിച്ചിരുന്നു.എത്തേണ്ടത് മുന്‍കൂറായി എത്തിയത് കൊണ്ടാണ് ഇത്തരത്തില്‍ വേഗത്തില്‍ വിധി വന്നതെന്നും ജലീല്‍ പറഞ്ഞിരുന്നു.ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ കുഞ്ഞാലിക്കുട്ടിയെ സഹായിക്കാന്‍ ജസ്റ്റിസ് സിറിയക് ജോസഫ് പ്രതിഫലം കൈപ്പറ്റിയതിന്റെ രേഖകളും കെ.ടി. ജലീല്‍ പുറത്തുവിട്ടിരുന്നു.