പി.സി ജോർജ്ജിനേയും സുരേന്ദ്രനേയും കൊന്ന് കൊലവിളിച്ച് കോൺ​ഗ്രസ്

0
302

ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട്​ കെ.സുരേന്ദനും മുൻ എം.എൽ.എ പി.സി ജോർജിന​ുമെതിരെ രൂക്ഷവിമർശനവുമായി യൂത്ത് കോൺഗ്രസ് നേതാവ് റജിൽ മാക്കുറ്റി. ‘ഈ രണ്ട് വിഷ ജന്തുക്കളെ അറസ്റ്റ്​ ചെയ്ത് ജയിലിൽ അടച്ചാൽ കേരളം രക്ഷപ്പെടുമെന്ന അടിക്കുറിപ്പോടെ ഇരുവരുടെയും ചിത്രം പങ്കു​െവച്ചാണ്​ ഫേസ്​ബുക്കിൽ പോസ്റ്റിട്ടിരിക്കുന്നത്​. ഇരുവരെയും അറസ്റ്റ്​ ചെയ്യാനുള്ള ത​േന്‍റടം ഇരട്ട ചങ്കന് ഉണ്ടോ എന്നും ​റിജിൽ മാക്കുറ്റി ചോദിക്കുന്നു.

 

ഹലാല്‍ ഭക്ഷണ വിവാദം ഉയര്‍ത്തി മുന്നോട്ടുപോകുന്ന ബി.ജെ.പി നേതാക്കളെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസും സി.പി.ഐഎമ്മും രംഗത്തുവന്നിരുന്നു.
ഹലാല്‍ ഹോട്ടലുകള്‍ വഴി നാട്ടില്‍ വേര്‍തിരിവുണ്ടാക്കാന്‍ ശ്രമിക്കുന്നതായി കെ. സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

‘ഹലാല്‍ ഹോട്ടലുകള്‍ എന്ന് പറഞ്ഞ് നമ്മുടെ നാട്ടില്‍ വേര്‍തിരിവുണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ട്. മൊയ്‌ലിയാര്‍മാര്‍ തുപ്പുന്നതാണ് ഹലാല്‍ ഭക്ഷണം. ഇത് കഴിക്കേണ്ടവര്‍ക്ക് കഴിക്കാമെന്നും ആളുകള്‍ക്കിടയില്‍ വിഭജനമുണ്ടാക്കാനാണ് ഹലാല്‍ ഹോട്ടല്‍ സങ്കല്‍പ്പം,’ എന്നന്നുമാണ് സുരേന്ദ്രന്‍ പറഞ്ഞിരുന്നത്.ഭക്ഷണത്തില്‍ തുപ്പുകയെന്നത് മുസ്ലിങ്ങള്‍ക്കിടയില്‍ നിര്‍ബന്ധകാര്യമെന്ന് ജോര്‍ജ് പറഞ്ഞിരുന്നു. ഹലാല്‍ ഭക്ഷണമെന്നത് വര്‍ഗീയതയാണ് എന്നും അത് അംഗീകരിക്കാന്‍ കഴിയില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.

2016ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ ഖത്തീബ് വന്ന് മന്ത്രിച്ചൂതി ദേഹം മുഴുവന്‍ തുപ്പിയെന്നും കുളിച്ചാണ് പുറത്തിറങ്ങിയതെന്നും ജോര്‍ജ് പറഞ്ഞു.സംഭവത്തില്‍ ബി.ജെ.പി. നേതൃത്വത്തിന്റെ നിലപാടില്‍ നിന്നും വേറിട്ട് അഭിപ്രായം പറഞ്ഞ സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ ഒടുവില്‍ പോസ്റ്റ് മുക്കിയതും ചര്‍ച്ചയായിരുന്നു.