പിണറായി വിജയൻ നാണംകെട്ട മുഖ്യമന്ത്രി;പിണറായിയെ പരിഹസിച്ച് പി.സി ജോർജ്

0
170

മുല്ലപ്പെരിയാർ വിസഹായത്തിൽ സർക്കാരിനെതിരെ വിമർശനവുമായി ​ പി.സി. ജോർജ്​. അർദ്ധരാത്രിയിൽ അറിയിപ്പുകൾ ഒന്നുമില്ലാതെ മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകൾ തുറക്കുന്ന തമിഴ്നാട് നിലപാട് അംഗീകരിക്കാനാവില്ലെന്നും പി.സി. ജോർജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.കൂടാതെ മുഖ്യമന്ത്രിയെ കണക്കിന് പരിഹസിക്കുകയും ചെയ്തു അദ്ദേഹം .

കഴിഞ്ഞയാഴ്ച ഡാം തുറന്ന് വിട്ടപ്പോൾ ജനങ്ങൾ വൻതോതിൽ പ്രതിസന്ധിയിലായി. ഇതിന് തൊട്ട് പിന്നാലെയായിരുന്നു  മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് കത്തയച്ചത്. അറിയിപ്പ് കൂടാതെ ഡാം തുറന്ന് വിടരുത് എന്നായിരുന്നു പിണറായി വിജയൻ കത്തിൽ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, മുഖ്യമന്ത്രിയുടെ കത്തിന് മുൻപ് വരെ എട്ട് ഷട്ടറുകൾ തുറന്നിരുന്ന തമിഴ്‌നാട് കത്ത് കിട്ടിയതിന് ശേഷം മുന്നറിയിപ്പില്ലാതെ തുറക്കുന്ന ഷട്ടറുകളുടെ എണ്ണം പത്ത് ആക്കി മാറ്റിയെന്നും  പി.സി. ജോർജ് പരിഹസിച്ചു.

പിണറായി വിജയൻ നാണംകെട്ട മുഖ്യമന്ത്രിയാണെന്നും പി.സി. ജോർജ് ആരോപിച്ചു. സ്റ്റാലിന്റെ പിന്നാലെ നടക്കുകയാണ് പിണറായി വിജയൻ ഇപ്പോൾ ചെയ്യുന്നത്.എന്നാൽ  സ്റ്റാലിൻ മൈൻഡ് ചെയ്യുന്നില്ല എന്നും പി.സി. ജോർജ്ജ് പരിഹസിച്ചു. ഇരട്ട ചങ്കന് എന്തുപറ്റി? പ്രായത്തിന്റെ പ്രശ്നം പിണറായി വിജയനെ അലട്ടിയിട്ടുണ്ടോ എന്ന് സംശയം ഉണ്ടെന്നും പി.സി. ജോർജ് പറഞ്ഞു. മുല്ലപ്പെരിയാർ വിഷയത്തിൽ സർക്കാർ വഴുവഴുപ്പൻ നിലപാട് മാറ്റി പുതിയ ഡാം പണിയാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൂടാതെ പിണറായി സർക്കാരിൽ മന്ത്രിമാർക്ക് യാതൊരു ചുമതലയും ഇല്ലായെന്ന് പി.സി. ജോർജ് പരിഹസിച്ചു. പിണറായി വിജയനും മകളുടെ കെട്ടിയവനും ആണ് കാര്യങ്ങൾ തീരുമാനിക്കുന്നത്, റോഷി ഉൾപ്പെടെ മന്ത്രിമാർക്ക് ഇവിടെ  റോൾ ഇല്ല എന്നും പി.സി. ജോർജ് ആരോപിച്ചു. മുല്ലപ്പെരിയാർ മരംമുറി വിഷയത്തിലടക്കം ഇക്കാര്യങ്ങൾ വ്യക്തമായതാണ്.ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും വനം മന്ത്രി എ.കെ. ശശീന്ദ്രനും ഒന്നും അറിഞ്ഞില്ല എന്നാണ് പറയുന്നത്. ഈ മന്ത്രിമാർ അപ്പോൾ തന്നെ രാജി വെച്ച് പുറത്തു പോവുകയാണ് ചെയ്യേണ്ടിയിരുന്നത് എന്നും പി.സി. ജോർജ് അഭിപ്രായപ്പെട്ടു