തെളിവിനായുള്ള അവസാന തെരച്ചിൽ: പുഴയിലേക്ക് ചാടിയ പെൺകുട്ടിയുടെ മൊബൈൽ പോലീസ് പരിശോധിക്കുന്നു…

0
63

പട്ടാമ്പിയിൽ പെൺകുട്ടി പുഴയിലേക്ക് ചാടി.ബാ​ഗും മൊബൈൽഫോണും ഉപേക്ഷിച്ചാണ് പെൺകുട്ടി ചാടിയത്.പട്ടാമ്പി പാലത്തിൽ നിന്നാണ് പെൺകുട്ടി ചാടിയത്. പെൺകുട്ടിയെ ക്കുറിച്ച് കൂടുതൽ അറിയാനായി പോലീസ് പെൺകുട്ടിയുടെ മൊബെെൽഫോണുകൾ പരിശോധിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു കഴിഞ്ഞു. നിരവധിപ്പേർ സംഭവം എന്തെന്നറിയാൻ കമന്റുമായി എത്തി.

ദിനം പ്രതി ആത്മഹത്യ പെരുകുന്ന കേരളത്തിൽ രേഷ്മയും ഓർമ്മയാകുന്നു. പാലക്കാട് കൊപ്പം ആമയൂർ സ്വദേശിയാണ് രേഷ്മ. വിവരം അറിഞ്ഞതോടെ ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തിയിരുന്നു. രാത്രി ഏറെ വൈകി തിരച്ചിൽ അവസാനിപ്പിച്ചിരുന്നു. വെളിച്ചക്കുറവ് മൂലം ആണ് തിരച്ചിൽ അവസാനിപ്പിച്ചത്. രാവിലെ വീണ്ടും തെരച്ചിൽ വീണ്ടും തുടങ്ങി. ഈ ഘട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. രാത്രി എട്ട് മണിയോടെ രേഷ്മയെ കാണാനില്ലെന്ന് കാണിച്ച് അമ്മ പോലീസിൽ പരാതി നൽകിയിരുന്നു.