ഈ അവസ്ഥയെക്കുറിച്ച് തുറന്ന് പറയുകയാണ് നടി പാർവ്വതി തിരുവോത്ത്.

0
85

ഒന്നര വര്‍ഷം സിനിമ ഇല്ലാതിരുന്നു, ഇനി എന്താണ് ചെയ്യേണ്ടത് എന്ന തോന്നലുണ്ടായി . ഈ അവസ്ഥയെക്കുറിച്ച് തുറന്ന് പറയുകയാണ് നടി പാർവ്വതി തിരുവോത്ത്.കഥാപാത്രങ്ങള്‍ കിട്ടാതെ പോയ ഒന്നൊന്നര വര്‍ഷം ഉണ്ട്. അത് വളരെ ബുദ്ധിമുട്ടുള്ള സമയമായിരുന്നു. ആദ്യസിനിമ കഴിഞ്ഞുള്ള അഞ്ചാറ് വര്‍ഷം എന്നെ ആരും അങ്ങനെ കണ്ടിട്ടില്ല. എന്നാല്‍ ഇപ്പോള്‍, വിവാദങ്ങള്‍ക്കൊക്കെ ശേഷമുള്ള, ഞാനും മാധ്യമങ്ങളും തമ്മിലുള്ള ബന്ധം, പ്രേക്ഷകരും ഞാനും തമ്മിലുള്ള ബന്ധം അതിനൊക്കെ ഒരു പക്വത വന്നിട്ടുണ്ട്.

ആ സമയത്ത് എന്റെ എം.എ പൂര്‍ത്തിയാക്കി. അപ്പോഴും നല്ല വര്‍ക്ക് ചെയ്യുവാണെങ്കില്‍ നല്ല സിനിമ കിട്ടും എന്ന വിശ്വാസത്തിലാണ് ഞാന്‍ വെയ്റ്റ് ചെയ്തത്. ആ കാത്തിരിപ്പിനൊടുവിലാണ് മരിയാനിലേക്ക് ഓഫര്‍ വന്നതും ഓഡിഷന് പോയി അതില്‍ കിട്ടുന്നതും,’ പാര്‍വതി പറഞ്ഞു.