തന്റെ അമ്മയ്ക്ക് നേരെ അസഭ്യ വര്‍ഷം ;സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ച് വിനായകന്‍

0
106

കഴിഞ്ഞ ദിവസം വിനായകൻ നടത്തിയ വിവാദ പരാമർശങ്ങൾക്ക് പുറകെ  വിനായകന്റെ കുടുംബത്തിന് നേരെ  സൈബര്‍ ആക്രമണം. തന്റെ പോസ്റ്റിന് കീഴെ വന്ന കമന്റിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചായിരുന്നു വിനായകന്‍ തനിക്കെതിരെയുള്ള സൈബര്‍ ആക്രമണത്തെ കുറിച്ച് പറയുന്നത്.

തന്റെ അമ്മയ്ക്ക് നേരെ നടത്തിയ അസഭ്യ വര്‍ഷത്തിന്റ സ്‌ക്രീന്‍ഷോട്ടാണ് വിനായകന്‍ പങ്കുവെച്ചിട്ടുള്ളത്. ഇതിന് പുറമെ വിനായകന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിന് പിന്നാലെ പ്രതികരണവുമായി നടിയും ഡബ്ല്യൂ.സി.സി അംഗവുമായ പാര്‍വതി തിരുവോതും രംഗത്തെത്തിയിരുന്നു .

തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് താരം വിനായകനെതിരെയുള്ള തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്.വിനായകന്റെ ചിത്രം പങ്കുവെച്ച് ‘ഷെയിം’ എന്നയിരുന്നു പാര്‍വതി എഴുതിയത്. ഇതിനൊപ്പം സംവിധായക കുഞ്ഞില മാസിലമണി എഴുതിയ ലേഖനവും താരം പങ്കുവെച്ചിട്ടുണ്ട്.