‘പാരഡൈസ് സർക്കസ്സ് ‘ചിത്രീകരണം പൂർത്തിയായി…

0
16

ഷൈൻ ടോം ചാക്കോ സർക്കസ്സ് കലാകാരനായി അഭിനയിക്കുന്ന ‘പാരഡൈസ് സർക്കസ്സ് ‘ രാജസ്ഥാനിലെ പൊഖ്റാനിൽ ചിത്രീകരണം പൂർത്തിയായി.മിഡിൽ മാർച്ച് സ്റ്റുഡിയോസിന്റെയും മാനിയ മൂവി മാജിക്സിന്റേയും ബാനറിൽ സി. ഉണ്ണികൃഷ്ണൻ നിർമ്മിക്കുന്ന ചിത്രം തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്നത് ഖൈസ് മിലെൻ ആണ്.

ഇഷിത സിംഗ്, ജാഫർ സാദ്ദിഖ്, ബിന്നി ബെഞ്ചമിൻ, അഭിറാം, എന്നിവരാണ് മറ്റ് താരങ്ങൾ.ഉത്തരേന്ത്യൻ ഗ്രാമത്തിൽ തമ്പടിച്ച ഒരു സർക്കസ്സ് ക്യാമ്പിലെ ജീവിതവും പ്രണയവും സാഹസികതയും പശ്ചാത്തലമാവുന്ന ‘പാരഡൈസ് സർകസ്സ് ‘ൽ നൂറിലേറെ സർക്കസ്സ് കലാകാരൻമാരും അഭിനയിക്കുന്നുണ്ട്.ക്യാമറ- പാപ്പിനു , എഡിറ്റിംഗ് – ശരത്ഗീതാലാൽ , കല- അരുൺ ജോസ്, കോസ്റ്റ്യൂംസ്- വിനീത തമ്പാൻ, മേക്കപ്പ്- ജയൻ, ലൈവ് സൗണ്ട്- എബി .
സിൻ ട്രീസ, സോജി ഖൈസ്, ജോ ജോൺ ചാക്കോ എന്നിവരാണ് സഹനിർമ്മാണം.