പാലിയേക്കര ടോൾ പ്ലാസയിൽ കാര്‍യാത്രക്കാരും ടോള്‍ ജീവനക്കാരും തമ്മില്‍ കൂട്ട തല്ല്. മുന്നിലെ വാഹനയാത്രക്കാര്‍ പണം നല്‍കാത്തതിനെ ചൊല്ലി ടോള്‍ ജീവനക്കാരുമായി തര്‍ക്കമുണ്ടായപ്പോള്‍ കാത്തുനില്‍ക്കേണ്ടിവന്ന കാര്‍ യാത്രികരാണ് ആദ്യം പ്രശ്‌നമുണ്ടാക്കിയത്. കാർ യാത്രക്കാർ ജീവനക്കാരനെ തല്ലിയതോടെ മറ്റു ടോള്‍ ജീവനക്കാര്‍ കൂട്ടമായി വന്ന് കാര്‍ യാത്രികരെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഞായറാഴ്ചയാണ് സംഭവം നടന്നത്.
സംഭവത്തിൽ ടോൾ ജീവനക്കാരോ കാർ യാത്രക്കാരോ പരാതി നൽകിയിട്ടില്ല. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട് .ഏറെ ദിവസങ്ങൾക്ക് ശേഷമാണ് ഇത്തരത്തിൽ പാലിയേക്കര ടൂൾ പ്ലാസയിൽ ഒരു സംഭവം നടക്കുന്നത് .