സഞ്ജിത്തിന്റെ കൊലപാതകം ;പ്രതികൾ നിസാരക്കാർ അല്ല, പ്രതികളുടെ രേഖാചിത്രം തയാറാക്കുന്നു!

0
346

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ മരണം നടന്നിട്ട് 3 ദിവസം കഴിഞ്ഞിട്ടും  പ്രതികളിൽ ഒരാളെ പോലും  ഇതുവരെയും കണ്ടതാൻ  കേരള പോലീസിന് കഴിഞ്ഞട്ടില്ല.അതെ സമയം തന്നെ പ്രതികളുടെ രേഖാചിത്രം തയ്യാറാക്കുകയാണ് .ഇന്ന് രേഖാചിത്രം പുറത്തിറക്കും.

പ്രതികള്‍ മുഖംമൂടിയോ മാസ്‌കോ ധരിച്ചിരുന്നില്ലെന്നും കണ്ടാല്‍ തിരിച്ചറിയുമെന്നും സഞ്ജിതിന്റെ ഭാര്യ  അര്‍ഷിക വ്യക്‌തമാക്കിയിരുന്നു. അര്‍ഷികയുടെ വിവരണം വച്ചു രേഖാചിത്രം തയാറാക്കിയതിനു ശേഷം മറ്റു സാക്ഷികളെക്കൂടി കാണിച്ചിട്ടേ ചിത്രം  പരസ്യമാക്കൂ. പ്രതികള്‍ സഞ്ചരിച്ചിരുന്ന മാരുതി 800 കാറിന്റെ വിവരങ്ങളും ഇന്ന്  പുറത്തുവിടും.

ഇതേസമയം തന്നെ സഞ്ജിത്തിനെ കൊലപ്പെടുത്താന്‍ പ്രതികളെത്തിയ കാറിന്റെ നമ്പര്‍ പൊളിച്ച് വില്‍ക്കാനായി കൈമാറിയ വാഹനത്തിന്റേതാണെന്ന് ആണ് ഇപ്പോൾ കിട്ടിയ  വിവരം. വാഹനം വാങ്ങിയയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.കൊലക്ക് ശേഷം  പ്രതികള്‍ വാഹനം ഉപേക്ഷിച്ച് മറ്റൊരു വാഹനത്തില്‍ കടന്നു കളഞ്ഞതായും പൊലീസ് സംശയിക്കുന്നുണ്ട്. പ്രതികള്‍ കോയമ്പത്തൂരിലേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കൂടാതെ  കൊലപാതകത്തിന് ശേഷം പ്രതികള്‍ കടന്നു പോകാന്‍ സാധ്യതയുള്ള വഴികളിലെ എല്ലാം  സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

അതെസമയം തന്നെ സഞ്ജിത്തിനെ കൊല ചെയ്യാൻ ഉപയോഗിച്ചതെന്ന് കരുതുന്ന ആയുധങ്ങള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കഴിഞ്ഞ ദിവസം ദേശീയപാതയ്ക്ക് സമീപത്ത് കണ്ടെത്തിയിരുന്നു.നാല് വടിവാളുകളാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വടിവാളിൽ നിന്ന് രക്തകറയും മുടിനാരിഴയും കണ്ടെത്തിയിട്ടുണ്ട്.കൊലക്ക് ശേഷം  പ്രതികള്‍ അതിര്‍ത്തി കടക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി തമിഴ്‌നാട്ടിലെ എസ്‌.ഡി.പി.ഐ. ശക്‌തികേന്ദ്രങ്ങളിലും പോലീസ്  നിരീക്ഷണം ആരംഭിച്ചട്ടുണ്ട് .മൂന്നു ദിവസമായി പോലീസ് പ്രതികൾക്കായി അരിച്ചുപെറുക്കിയിട്ടും ഇതുവരെയും ഒരാളെപ്പോലും കണ്ടത്താൻ  കഴിഞ്ഞട്ടില്ല എന്നതാണ് സത്യം .

ഇതേതുടർന്ന് സർക്കാരിനെതിരെയും പോലീസിനെതിരെയും രൂക്ഷമായ വിമർശനമാണ് ബിജെപി അടക്കമുള്ള പാർട്ടിക്കാർ  നടത്തുന്നത് .എസ്‌ഡിപിഐ ക്ക് വേണ്ടി പോലീസ് പ്രതികളെ സംരക്ഷിക്കുകയാണ് എന്നാണ് ഇവരുടെ വാദം . കൂടാതെ സർക്കാർ ഇതിന് ഒത്താശ ചെയ്യുകയാണ് എന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അടക്കമുള്ളവർ പറയുന്നത് .