ആര്‍എസ്എസ് പ്രവര്‍ത്തകനെ ഭാര്യയുടെ മുന്നിലിട്ട് വെട്ടി കൊലപ്പെടുത്തി;പിന്നിൽ sdpi എന്ന് ആരോപണം

0
182

പാലക്കാട്ട് പട്ടാപകൽ  ആര്‍എസ്എസ് പ്രവര്‍ത്തകനെ ഭാര്യയുടെ മുന്നിലിട്ട് വെട്ടി കൊലപ്പെടുത്തി. എലപ്പുള്ളി സ്വദേശി സഞ്ജിത്ത് ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെ പാലക്കാട്  മമ്പറത്ത് ആയിരുന്നു സംഭവം നടന്നത് .എലപ്പുള്ളി മണ്ഡലത്തിലെ ആർഎസ്എസ് ബൗദ്ധിക് പ്രമുഖ് ആണ് സഞ്ജിത് .സഞ്ജിതിനെ കാറിലെത്തിയ നാലംഗ സംഘം ആളുകൾ നോക്കിനിൽക്കെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു .സഞ്ജിത്തിൻ്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണി മുതൽ ആറ് മണി വരെ മലമ്പുഴയിൽ ഹർത്താൽ .

മമ്പറത്തുള്ള ഭാര്യവീട്ടിൽ ചെന്ന് മടങ്ങുന്ന വഴിയായിരുന്നു കൊലപാതകം നടന്നത് .ഭാര്യയുമായി ബൈക്കില്‍ പോകുകയായിരുന്ന സഞ്ജിത്തിനെ പിറകിൽ കൂടി കാറിലെത്തിയ പ്രതികൾ  ബൈക്ക് ഇടിച്ചു വീഴ്ത്തിയ ശേഷം  കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് കണ്ടുനിന്നവർ  പറയുന്നു. സഞ്ജിത്തിനെ  ഉടൻ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ  രക്ഷിക്കാനായില്ല.കേസിൽ നാല് പ്രതികൾ ആണെന്ന് പോലീസ് അറിയിച്ചു .

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ  പ്രദേശത്ത് ചില രാഷ്ട്രീയ സംഘർഷങ്ങൽ നടന്നിരുന്നു . അതിൻ്റെ തുടർച്ചയാണ് ഈ സംഭവം എന്നാണ് പൊലീസ് സംശയിക്കുന്നത്.പോലീസ് അന്വേഷണം ആരംഭിച്ചട്ടുണ്ട് .ഇതേ സമയം തന്നെ സംഭവത്തിൽ പ്രതികരിച്ച് ബിജെപി അംഗം കെ സുരേന്ദ്രൻ രംഗത്തെത്തിയട്ടുണ്ട് . ഈ തരത്തില്‍ പ്രകോപനമില്ലാതെ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെ ആക്രമിക്കാനും കൊലപ്പെടുത്താനുമാണ് എസ്ഡിപിഐ സംഘം വരുന്നതെങ്കില്‍ അതേ നാണയത്തില്‍ മറുപടി നല്‍കുമെന്നും കെ സുരേന്ദ്രന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് .