ആൺകുട്ടികൾ ഉണ്ടാകാൻ ഇതാ ഒരു പുതിയ മാർഗം . കണ്ടെത്തിയിരിക്കുന്നത് പാകിസ്ഥാനാണ്. മാർഗം കേൾക്കുമ്പോ ഇത്തിരി പേടിയാകുമെന്ന് മാത്രം . ഗർഭിണിയുടെ തലയിൽ ആണി അടിച്ച് കയറ്റുക. ഈ അന്ധവിശ്വാസത്തെ ക്കൂട്ടുപിടിച്ച് ഇത്തരം ഒരു സംഭവം നടന്നതായി പാക്സ്ഥാനിൽ നിന്ന് റിപ്പോർട്ട് വരുന്നു. ഇത് ഇന്ന് മാധ്യമങ്ങലിൽ വൈറലാണ്.
തലയില്‍ ആണിയടിച്ചാല്‍ ആണ്‍കുഞ്ഞിനെ പ്രസവിക്കും, എന്ന് പറഞ്ഞാണ് ആഭിചാരക്രിയകള്‍ ചെയ്യുന്ന ‘വൈദ്യന്‍’ യുവതിയോട് ഈ ക്രൂരത ചെയ്തത്. യുവതിയെ പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ നഗരമായ പെഷവാറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
യുവതി ക്ക് മൂന്ന് പെണ്‍കുട്ടികളാണുള്ളത് . അടുത്തത് ആണാകാൻ നടത്തിയ കർമ്മം ആണ് ഇത്. അഞ്ച് സെന്റീമീറ്റര്‍ (രണ്ട് ഇഞ്ച്) നീളമുള്ള ആണി നെറ്റിയുടെ മുകള്‍ ഭാഗത്തായാണ് അടിച്ച് കയറ്റിയിരുന്നത് എന്നാണ് എക്‌സ്- റേയില്‍ കാണുന്നത്.എന്നാല്‍ ഇത് തലച്ചോറിനെ ബാധിച്ചിട്ടില്ല എന്ന് ആശുപത്രിവൃത്തങ്ങള്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്.ആണി നെറ്റിയിലേക്ക് അടിച്ചുകയറ്റാന്‍ ചുറ്റികയോ മറ്റെന്തെങ്കിലും കനമുള്ള വസ്തുവോ ഉപയോഗിച്ചിട്ടുണ്ടാകാമെന്നും ഡോക്ടര്‍ ഹെയ്ദര്‍ ഖാന്‍ പറഞ്ഞു.