തൈര് വാങ്ങുന്നതിനായി ട്രെയിന്‍ നിര്‍ത്തി;ലോക്കോ പൈലറ്റിന് സസ്‌പെൻഷൻ !

0
99

തൈര് വാങ്ങുന്നതിനായി യാത്രയ്ക്കിടെ ട്രെയിന്‍ നിര്‍ത്തിയതിന് ലോക്കോ പൈലറ്റിനേയും അസിസ്റ്റന്റിനേയും സസ്‌പെന്‍ഡ് ചെയ്തു . പാകിസ്ഥാനിലാണ് സംഭവം നടന്നിരിക്കുന്നത് .റെയില്‍വേ മന്ത്രാലയത്തിന്റെ ചുമതലയുള്ള ഫെഡറല്‍ മിനിസ്റ്റര്‍ അസം ഖാന്‍ സ്വാടി ആണ് ലോക്കോ പൈലറ്റിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ചൊവ്വാഴ്ച നിര്‍ദേശം നല്‍കിയത്.

ലോക്കോ പൈലറ്റ് യാത്രക്കിടെ  ട്രെയിന്‍ നിര്‍ത്തുന്നതും അടുത്തുള്ള കടയില്‍ പോയി തൈര് വാങ്ങുന്നതുമായ വീഡിയോ കഴിഞ്ഞ ദിവസം പാകിസ്ഥാനില്‍ സമൂഹമാധ്യമങ്ങളിലൂടെ  വൈറലായി മാറിയിരുന്നു .വീഡിയോ പുറത്തുവന്നതിന് പിന്നാലെ റെയില്‍വേ മന്ത്രാലയത്തെ വിമര്‍ശിച്ചുകൊണ്ട് പ്രതികരണങ്ങളും പുറത്തുവന്നിരുന്നു.ഇതിന് പിന്നാലെയാണ് ലോക്കോ പൈലറ്റ് റാണ മുഹമ്മദ് ഷെഹ്‌സാദിനെയും അസിസ്റ്റന്റ് ഇഫ്തിഖര്‍ ഹുസൈനെയുമാണ് പാകിസ്ഥാന്‍ റെയില്‍വേസിന്റെ ലാഹോര്‍ അഡ്മിനിസ്‌ട്രേഷന്‍ സസ്‌പെന്‍ഡ് ചെയ്തത്.

കാഹ്ന റെയില്‍വേ സ്റ്റേഷന് സമീപമായിരുന്നു ലോക്കോ പൈലറ്റ് വണ്ടി നിര്‍ത്തിഎത്തും തൈര് വാങ്ങി തിരികെ ട്രെയിനിൽ യാത്രയായതും .രാജ്യത്തിന്റെ പൊതുസ്വത്ത് സ്വകാര്യ ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാന്‍ ആരേയും അനുവദിക്കില്ല എന്ന് പറഞ്ഞുകൊണ്ടായിരുന്നു ഇവരെ മന്ത്രി സസ്‌പെൻഡ് ചെയ്തത് .