പെ​ഗാ​സസിൽ ബിജെപിയെ കടന്നാക്രമിച്ച് കോൺ​ഗ്രസ്

0
140

പെഗാസസ് ഇന്ത്യ 2017ൽ വാങ്ങിയിരുന്നെന്ന ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ കേന്ദ്രസർക്കാരിനെ കടന്നാക്രമിച്ച് കോൺഗ്രസ്. എന്തുകൊണ്ടാണ് മോദി സർക്കാർ ഇന്ത്യയുടെ ശത്രുക്കളെ പോലെ പെരുമാറുന്നതും യുദ്ധമുഖത്ത് ഉപയോഗിക്കുന്ന ആയുധങ്ങൾ ഇന്ത്യയിലെ ജനങ്ങൾക്കെതിരെ പ്രയോഗിക്കുന്നതും?പെഗാസസ് ഉപയോഗിച്ച്, നിയമവിരുദ്ധമായി ആളുകളുടെ സ്വകാര്യതയിൽ കൈകടത്തുന്നത് വഞ്ചനയാണ്. ആരും നിയമത്തിന് അതീതരല്ല.

ജനങ്ങൾക്ക് നീതി ലഭിക്കും എന്ന് ഞങ്ങൾ ഉറപ്പാക്കും,” ഖാർഖെ ട്വീറ്റിൽ പറഞ്ഞു.മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എം.പിയുമായ ശക്തിസിൻഹ് ഗോഹിലും സംഭവത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോൾ നരേന്ദ്ര മോദി എന്താണ് മിണ്ടാതിരിക്കുന്നതെന്നാണ് ഗോഹിൽ ചോദിക്കുന്നത്.

”എന്താണ് നരേന്ദ്ര മോദി ഇത്ര നിശബ്ദനായിരിക്കുന്നത്. കാര്യങ്ങൾ വ്യക്തമാക്കേണ്ട ഉത്തരവാദിത്തം ഇന്ത്യയുടെ പ്രധാനമന്ത്രിക്കാണ്. പാർലമെന്റിനെയും സുപ്രീംകോടതിയെയും തെറ്റിദ്ധരിപ്പിക്കുകയാണ് കേന്ദ്രസർക്കാർ ചെയ്തത് എന്നാണ് ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നത്,” ഗോഹിൽ ട്വീറ്റ് ചെയ്തു.