സ്വർണ്ണക്കടത്ത് കേസിലെ സ്വപ്നാ സുരേഷിന്റെ നിർണ്ണായ വെളിപ്പെടുത്തലിന് പിന്നാലെ മുഖ്യമന്ത്രിയെ കുടുക്കാൻ സ്വപ്ന സുരേഷും പിസി ജോർജ്ജും ശ്രമിച്ചു എന്നതിന്റെ തെലിവുകൾ പുറത്ത്.പിസിജോർജ്ജും സ്വപ്നാ സുരേഷും തമ്മിൽ ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ഫോൺ സംഭാഷണമാണ് പുറത്ത് വന്നത്.പിസിജോർജ്ജും സരിതയും തമ്മിൽ നടത്തുന്ന ഫോൺ സംഭാഷണത്തിൽ സ്വപ്നസുരേഷിനെ കാണുന്നതിനെക്കുറിച്ച് പിസി ജോർജ്ജ് പറയുന്നുണ്ട്.തുടർന്ന് ഇദ്ദേഹത്തിന്റെ നമ്പരിൽ നിന്ന് 19 തവണ സ്വപ്നയെ ഫോണിൽ വിളിച്ചിട്ടുണ്ട്. ഇതിൽ 15 തവണ പിസിജോർജ്ജ് സ്വപ്നയെ അങ്ങോട്ട് വിളിച്ചതിന് തെളിവുണ്ട്.പല സംഭാഷണങ്ങളും ദൈർഘ്യമേറിയതായിരുന്നു.ഈ സംഭാഷണം പുറത്ത് വന്നതോടെ മുഖ്യമന്ത്രിയെ മനപ്പൂർവ്വം ഇതിലേക്ക് വലിച്ചിഴക്കാനുള്ള പദ്ധതി നടന്നു എന്ന ആരോപണമാണ് ഉയരുന്നത്.

അതേസമയം മുഖ്യമന്ത്രിക്കും ശിവശങ്കറിനും സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്നും സ്വപ്ന സുരേഷ് ആരോപിച്ചിരുന്നു. ശിവശങ്കര്‍,മുഖ്യമന്ത്രി,അദ്ദേഹത്തിന്റെ ഭാര്യ കമല,മകള്‍ വീണ,സെക്രട്ടറി സി.എം.രവീന്ദ്രന്‍, നളിനി നെറ്റോ ഐ.എ.എസ്, മുന്‍ മന്ത്രി കെ.ടി.ജലീല്‍ ഇങ്ങനെയുള്ളവരുടെയൊക്കെ പങ്ക് വ്യക്തമായി മൊഴി നല്‍കിയിട്ടുണ്ടെന്നും സ്വപ്ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.ഗൂഢാലോചനയ്ക്ക് പിന്നിൽ കൂടുതൽ രാഷ്ട്രീയബന്ധമുണ്ടെന്നും വരും ദിവസം കൂടുതൽ വെളിപ്പെടുത്തൽ നടത്തുമെന്നും പിന്നീട് സരിത മാധ്യമങ്ങളോട് പറഞ്ഞു.സ്വപ്‌നയും സരിത്തും ഒരുമിച്ചാണ് വന്നതെന്ന് ജോർജ് പറയുന്നു. സ്വപ്‌നയ്‌ക്ക് പലതും പറയാനുണ്ടെന്ന് പി സി ജോർജ് സരിതയോടുള്ള സംഭാഷണത്തിൽ പറയുന്നുണ്ട്.
